Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജുവാര്യരുടെ തിരിച്ചു വരവ് വാർത്തകളിൽ ഏറെ പ്രാധാന്യം നേടിയിരുന്നു .ഏറെ കൊട്ടിഘോഷിച്ച് മഞ്ജുവാര്യർ അഭിനയിച്ച കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം പിന്‍വലിക്കുകയാണെന്ന് സൂചന. വന്‍തുക നല്‍കിയാണ് മഞ്ജു വാര്യരെ ക്യാമറയ്ക്ക് മുന്നിലേക്ക് കല്യാണ്‍ കൊണ്ടുവന്നത്. നേരത്തെ ഐശ്വര്യയുടെ പരസ്യം നേടിയ ശ്രദ്ധ മഞ്ജുവിന്റെ പരസ്യത്തിന് കിട്ടിയില്ലെന്ന പൊതുവിലയിരുത്തലിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കുന്നതെന്ന് സൂചനയുണ്ട്.എന്തായാലും ഐശ്വര്യ തിരിച്ചെത്തുന്നതോടെ മഞ്ജുവിന് പരസ്യം വീണ്ടും ചെയ്യുക എന്നുള്ളത് വെല്ലുവിളിയാവും. അതേസമയം ഉപഭോക്താക്കളെയും സിനിമാ ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് ഐശ്വര്യയെ കല്യാണ്‍ തിരിച്ചുകൊണ്ടുവരുന്നത്. പരസ്യത്തില്‍ ഐശ്വര്യാറായിയാണ് ബ്രാന്‍ഡ് അംബാസഡറെന്നതോ മടങ്ങി വരവില്‍ താരം കൂടുതല്‍ സുന്ദരിയായി ഐശ്വര്യ പ്രത്യക്ഷപ്പെടുന്നതോ മാത്രമല്ല പ്രധാനം. അതില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രമാണ് ശ്രദ്ധനേടുന്നത്.പൂര്‍ണ്ണമായും സ്വര്‍ണ്ണാഭരണങ്ങള്‍ കോര്‍ത്ത ഒരു ആടയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രസവത്തിന് പിന്നാലെ നന്നായി തടിച്ച് രൂപം മാറിപ്പോയിരുന്ന ആഷ് വീണ്ടും കൊഴുപ്പ് നിയന്ത്രിച്ച് മെലിഞ്ഞ സുന്ദരിയായിട്ടാണ് ഈ പരസ്യത്തില്‍ കാണുന്നത്.
Leave a Reply