Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 12:03 pm

Menu

Published on January 1, 2016 at 12:40 pm

ചുംബന രംഗങ്ങള്‍ മടുത്തുവെന്ന് ഐശ്വര്യ റായ്…!!!

aishwarya-rai-bachchan-won-t-kiss-ranbir-kapoor-ae-dil-hai-mushkil

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കരണ്‍ ജോഹറിന്റെ ‘യേ ദില്‍ ഹയ് മുഷ്‌കില്‍’.ചിത്രത്തിൽ റണ്‍ബീര്‍ കപൂറിന്റെ നായികയായാണ് ഐശ്വര്യ എത്തുന്നത്. അനുഷ്‌ക ശര്‍മ്മയും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം 2016 ജനുവരി 3നാണ് തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തിൽ പല രംഗങ്ങളിലും ഐശ്വര്യ അഭിനയിക്കാന്‍ വിസമ്മതിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാനാണ് താരം തയ്യാറാകാത്തത്. എന്നാല്‍ ഐശ്വര്യയുടെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിലെ ചുംബന രംഗങ്ങള്‍ എടുത്ത് മാറ്റിയതായും പറയുന്നു. ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ യുവാക്കള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് ഐശ്വര്യ പറയുന്നത്.

വിവാഹത്തിന് ശേഷം ചുംബനരംഗങ്ങളിലൊന്നും ഐശ്വര്യ അഭിനയിച്ചിട്ടില്ല. 2006ല്‍ പുറത്തിറങ്ങിയ ധൂം 2ല്‍ ഹൃദ്വിക് റോഷനുമായി ഒരു ചുംബന രംഗം ചെയ്തിരുന്നു. അതിന് ശേഷം ഇത്തരത്തിലുള്ള രംഗങ്ങള്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് പരാതി വന്നതായും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News