Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 8:10 pm

Menu

Published on July 20, 2015 at 3:32 pm

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

aishwarya-rai-bachchans-jazbaa-fight-scene

ഐശ്വര്യ റായി തിരിച്ചുവരുന്ന ജസ്ബ എന്ന ചിത്രത്തിലെ ഫൈറ്റ് രംഗം ലീക്കായി. ഒരു മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ബോളിവുഡ് നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അതീവ രഹസ്യമായി ചിത്രീകരിച്ച ഫൈറ്റ് രംഗം ചോര്‍ന്നിരിക്കുന്നത്.ഐശ്വര്യ മറ്റൊരാളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും തുടര്‍ന്ന് അടിയില്‍ കലാശിക്കുന്നതുമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബയില്‍ ഇര്‍ഫാന്‍ ഖാനാണ് നായകന്‍. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് വീഡിയോ ലീക്കായതെന്ന് ഗുപ്ത പറഞ്ഞു. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അഭിഭാഷകയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയും അതിഥി താരമായി ജോണ്‍ ഏബ്രഹാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒക്‌ടോബര്‍ 9ന് ആണ് ചിത്രത്തിന്റ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ ചിത്രമായ സെവന്‍ ഡേയ്‌സിന്റെ റീമേയ്ക്കാണ് ജസ്ബ. നാല് വര്‍ഷത്തിന് ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് ജസ്ബ


Loading...

Leave a Reply

Your email address will not be published.

More News