Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on November 27, 2013 at 1:19 pm

ബച്ചൻ കുടുംബത്തിൽ പൊട്ടിത്തെറി;ഐശ്വര്യ മാറിതാമസിക്കാനൊരുങ്ങുന്നു

aishwarya-rai-is-keen-to-move-out-and-live-separately

ഇന്ത്യയിലെ നമ്പർവണ്‍ സെലിബ്രിറ്റി കുടുംബമായ ബച്ചന്‍ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്.അമിതാബ് ബച്ചന്റെ ഭാര്യയും മരുമകള്‍ ഐശ്വര്യ റായിയും തമ്മിലാണ് വഴക്ക്.വഴക്ക് മൂത്തതോടെ ഐശ്വര്യ റായ് അഭിഷേക് ബച്ചനെയും മകള്‍ ആരാധ്യയെയും കൂട്ടി വീടു മാറാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.മുംബൈയിലുളള ബിഗ്ബിയുടെ ബംഗ്ലാവിലാണിപ്പോള്‍ ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും താമസിക്കുന്നത്.ഇതിനിടെയാണ് ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതാവുന്നത്.ജയാ ബച്ചനുമായി തെറ്റിലായതോടെ ബച്ചന്‍ ബംഗ്ലാവില്‍ നിന്ന് താമസം മാറാനുളള ഒരുക്കത്തിലാണ് ഐശ്വര്യ.അഭിഷേകിനും മകള്‍ ആരാധ്യക്കുമൊപ്പം താന്‍ അടുത്തിടെ സ്വന്തമായി വാങ്ങിയ ആഡംബപ ഫ്‌ലാറ്റിലേക്ക് താമസം മാറ്റാനാണ് ഐശ്വര്യയുടെ ആലോചന.തന്റെ വ്യക്തി ജീവിതത്തില്‍ അമ്മായിയമ്മ ജയാ ബച്ചന്‍ പരിധിവിട്ട് ഇടപെടുന്നെന്നാണ് മുന്‍ ലോകസുന്ദരിയും ലോകസിനിമാ താരവുമായ ഐശ്വര്യ റായുടെ പരാതി.അതേ സമയം,അഭിഷേകുമായും അമിതാഭ് ബച്ചനുമായും ഐശ്വര്യയ്ക്ക് പിണക്കമൊന്നുമില്ല.ജയാബച്ചന്റെ പരിധിവിട്ടുള്ള ഇടപെടലിനോട് ആഷ് ഇതുവരെ കടുത്ത് സംസാരിച്ചിട്ടില്ലെന്നും കേള്‍ക്കുന്നുണ്ട്.വിവാഹത്തോടെ ഐശ്വര്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.ആരാധ്യ പിറന്നതിനു ശേഷം ചില പരസ്യങ്ങളിലൂടെയും മറ്റും ആഷ് തന്റെ തിരിച്ചുവരവ് അറിയിച്ചു.ഈ തിരിച്ചുവരവിന് ജയാബച്ചന്‍ എതിരു നിന്നതാണ് സ്വരച്ചേര്‍ച്ചയ്ക്ക് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News