Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on September 24, 2013 at 11:41 am

ഐശ്വര്യ റായ് തിരിച്ചുവരുന്നു : സിനിമയില്‍ നായകനായി അഭിഷേക് ബച്ചന്‍

aishwarya-rai-to-play-a-mother-in-her-comeback-film

ഐശ്വര്യ സിനിമയിലേക്ക് തിരിച്ചുവരുന്നു.തിരിച്ചുവരുന്ന സിനിമയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനാവും നായകന്‍ എന്നാണ് അറിയുന്നത്.അമ്മയായ ശേഷം ബോളിവുഡില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്ത നടി ഐശ്വര്യാറായ് അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത് ഐറ്റം ഡാന്‍സിലൂടെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ അതില്‍നിന്ന് ഐശ്വര്യ പിന്‍വലിയുകയായിരുന്നു. ശേഖര്‍ കപൂര്‍ ആദ്യമായി സംവിധാനം ചെയ്ത മാസൂം എന്ന സിനിമയുടെ റീമേക്കിലൂടെയാകും ഐശ്വര്യ മടങ്ങിയെത്തുകയെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോഴുള്ളത്. ആ ചിത്രത്തില്‍ നസറുദ്ദിന്‍ ഷായും ഷബാന ആസ്മിയും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ആഷിനെയും അഭിയെയും കാത്തിരിക്കുന്നത്. ഹിമേഷ് റേഷമ്മിയയാണ് ചിത്രം നിര്‍മ്മിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.ദേശീയ അവാര്‍ഡ് ജേതാവായ ബേദബ്രത പെയിനോട് ഈ ചിത്രം സംവിധാനം ചെയ്യണമെന്ന് ഹിമേഷ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.അഭിഷേകിനൊപ്പമായതിനാല്‍ തന്നെ മടങ്ങി വരവിന് മറ്റൊരു ചിത്രം തേടി ഐശ്വര്യ പോകില്ല എന്നാണ് പ്രതീക്ഷ. ആരാധകര്‍ ഐശ്വര്യയുടെ വരവ് കാത്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News