Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 7:52 am

Menu

Published on October 4, 2016 at 4:16 pm

ഐശ്വര്യ റായിക്ക് മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കണം; പക്ഷേ ഒരു നിബന്ധനമാത്രം….

aishwarya-rai-wants-to-work-with-ex-boyfriend-salman-khan-but-on-one-condition

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയും നടന്‍ സല്‍മാന്‍ ഖാനും തമ്മിലുളള പ്രണയം ഒരുകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്.എന്നാൽ ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചതോടെ മാധ്യമങ്ങള്‍ ഇരുവരെയും വെറുതെ വിട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറവും സല്‍മാനുമൊത്ത് അഭിനയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ലെന്ന് ഈയടുത്ത് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. അതിന് ചില നിബന്ധനകളും നടി മുന്നോട്ട് വെക്കുന്നുണ്ട്. മികച്ച സംവിധായകനും നല്ല തിരക്കഥയും ഒത്തു വന്നാല്‍ മാത്രമേ സല്‍മാനുമൊത്ത് അഭിനയിക്കുന്ന കാര്യം പരിഗണിക്കൂ എന്നാണ് നടി പറയുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദെ ചുകെ സനം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ,സല്‍മാന്‍ ഖാനും ഐശ്വര്യ റായും തമ്മില്‍ പ്രണയത്തിലായത്മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ജോഷില്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുടെ സഹോദരനായി അഭിനയിക്കാന്‍ വിസമ്മതിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ റോള്‍ ഷാറൂഖ് ഖാന്‍ ചെയ്യുകയായിരുന്നു.

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തെ ഐശ്വര്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു.പ്രണയദിനങ്ങളിലൊന്നില്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുടെ വീട്ടിനു മുന്നിലെത്തി സീനുണ്ടാക്കിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ നടന്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

ഐശ്വര്യയുടെ വിവാഹത്തിനു ശേഷവും ഇരുവരും ശത്രുതയിലായിരുന്നുവെങ്കിലും   റിലീസ് ചെയ്യാന്‍ പോകുന്ന ഐശ്വര്യ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലറില്‍ ഐശ്വര്യ മനോഹരിയായിരിക്കുന്നുവെന്നാണ് സല്‍മാന്‍ പറഞ്ഞത്.

മുന്‍ കാമുകി സോമി അലിയുമായുള്ള ബന്ധമാണ് ഐശ്വര്യയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News