Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:51 pm

Menu

Published on August 23, 2017 at 5:28 pm

ബ്ലൂവെയില്‍ ഗെയിം; സ്വന്തം അനുഭവം പങ്കുവെച്ച് യുവ നടി ഐശ്വര്യ രാജേഷ്

aiswarya-rajesh-on-her-blue-whale-game-experience

ലോകമെങ്ങും ഭീതി പടര്‍ത്തിയ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമപ്പെട്ട് കേരളത്തിലുണ്ടായ ആത്മഹത്യകള്‍ ഏറെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. കേരളം ഇപ്പോള്‍ ഇതിന്റെ ഭീതിയിലാണെന്നു തന്നെ പറയാം.

ഈ ഗെയിം കാരണം കുട്ടികള്‍ ആത്മഹത്യചെയ്തെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയ അമ്മമാരുടെ കണ്ണുനീര്‍ ഏവരും കണ്ടതാണ്. ലോകമെങ്ങും നിരവധിപേര്‍ ജീവനെടുത്തെന്ന് സംശയിക്കുന്ന ബ്ലൂവെയില്‍ നമ്മുടെ കുട്ടികളുടെ ജീവനും അപഹരിക്കാന്‍ തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്.

ഇതിനിടയിലാണ് ബ്ലുവെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയിരിക്കുന്നത്. അവന്റെ ജീവനെടുത്തത് ബ്ലൂവെയില്‍ ഗെയിമാണെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കിയാണ് 23-ാം വയസ്സില്‍ അനിയന്റെ സുഹൃത്ത് യാത്രയാതെന്നും ഐശ്വര്യ പറയുന്നു.

ഈ കൊലയാളി ഗെയിം നിരോധിക്കണം. കേരളത്തില്‍ 2 കുട്ടികള്‍ ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടും ആരും പ്രതികരിക്കാത്തതെന്തെന്നും ഐശ്വര്യ ചോദിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഐശ്വര്യ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News