Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:09 pm

Menu

Published on November 15, 2016 at 12:18 pm

കരീനക്ക് പകരമാകുമോ പരിണീതി ?

ajay-devgn-rohit-shetty-rope-in-parineeti-chopra-as-the-new-golmaal-girl

ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളാണ് പരിണീതി ചോപ്രക്ക്. അക്ഷന്‍ റോയ് സംവിധാനം ചെയ്യുന്ന മേരി പ്യാരി ബിന്ദുവിന്റെ ചിത്രീകരണം കഴിഞ്ഞതേയുള്ളൂ. സുശാന്ത് സിങ് രജ്പുട്ടിനൊപ്പം തകടും എന്ന സിനിമയുടെ തിരക്കിലാണിപ്പോള്‍ പരിണീതി. ഇതിനിടെ അപ്രതീക്ഷിതമായാണ് ആ സന്തോഷവാര്‍ത്ത പരിണീതിയെ തേടിയെത്തിയത്. കോമഡി ചിത്രം ഗോല്‍മാലിന്റെ നാലാം പതിപ്പില്‍ അഭിനയിക്കാനുള്ള അവസരം…
പരമ്പരയിലെ അവസാന രണ്ട് ചിത്രങ്ങളിലും നായികയായെത്തിയ കരീന കപൂറിന് പകരമാണ് പരിണീതി ഗോല്‍മാല്‍ കുടുംബത്തിലേക്കെത്തിയിരിക്കുന്നത്. കഥാപാത്രം പരിണീതി ഏറ്റെടുക്കുക തന്നെ ചെയ്തു. കരീനക്ക് പകരമാകാന്‍ കഴിയില്ലെന്ന് പരിണീതി പ്രതികരിച്ചു. ഗോല്‍മാലിന്റെ കഥക്ക് മറ്റൊരു മുഖം നല്‍കാന്‍ കരീനക്ക് കഴിഞ്ഞു. അത്രയൊന്നും സാധിച്ചില്ലെങ്കിലും തന്റെ പരമാവധി ചെയ്യുമെന്നാണ് പരിണീതി പറയുന്നത്.
ചിത്രത്തിന്റെ മറ്റു പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് നാലാം പതിപ്പ്. മുന്‍പുണ്ടായിരുന്ന ഏതെങ്കിലും കഥാപാത്രങ്ങളുടെ തുടര്‍ച്ചയല്ല പരിണീതി അവതരിപ്പിക്കുക എന്നാണ് സൂചന.

രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുക. രോഹിത് ഷെട്ടിക്കും അജയ് ദേഗഗണിനും ഒപ്പമുള്ള പരിണീതിയുടെ ആദ്യ പ്രൊജക്ടാകും ഇത്. പരിണീതിയെ ഗോല്‍മാല്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അജയ് ദേവഗണ്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

10 വര്‍ഷം മുന്‍പ്, 2006ലാണ് ഗോല്‍മാല്‍ പരമ്പരയിലെ ആദ്യചിത്രമെത്തുന്നത്. 2001ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും മുകേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ കാക്കക്കുയിലില്‍ നിന്നാണ് ഗോല്‍മാല്‍ പിറവിയെടുക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണും അര്‍ഷദ് വാര്‍സിയും ഷര്‍മാന്‍ ജോഷിയും തുഷാര്‍ കപൂറും പ്രേക്ഷകരെ ചിരിപ്പിച്ചു.
2008ല്‍ ഗോല്‍മാല്‍ വീണ്ടുമെത്തി. അര്‍ഷാദ് വാര്‍സിക്ക് പകരം ശ്രേയാസ് തല്‍പാഡെയായിരുന്നു രണ്ടാം പതിപ്പില്‍. കരീന കപൂര്‍, അമൃത അറോറ, സെലീന ജെയ്റ്റ്‌ലി എന്നിവര്‍ നായികമാരായി.
മൂന്നാം പതിപ്പ് ഗോല്‍മാല്‍ 3 എത്തിയത് 2010ലാണ്. അജയ് ദേവഗണും കരീനയും തന്നെയായിരുന്നു പ്രധാനവേഷങ്ങളില്‍.

ഗോല്‍മാലിന്റെ അടുത്ത പതിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. ഏതായാലും കരീനക്ക് പകരമാകുമോ പരിണീതി എ്ന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News