Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴകത്ത് ഇപ്പോള്‍ ഏറ്റവും ആരാധകരുള്ള താരമാണ് ‘തല’ എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന അജിത്. സാധാരണ പ്രേക്ഷകര്‍ മുതല്‍ യുവ നടന്‍മാര്‍ വരെ അജിത്തിന്റെ ആരാധകരാണ്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുകയും ചെയ്യുന്നു.ഒരു സിനിമയിലെ വേഷം തെരഞ്ഞെടുക്കുമ്പോള്‍ അജിത് ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുന്നത് ആരാധകര്‍ക്ക് താല്‍പര്യവുമുണ്ടാകും. ഇതാ അജിത് തന്നെ ഇക്കാര്യം പറയുന്നു.
ഞാനൊരു പ്രൊഫഷണല്‍ ആക്ടറാണ്. അതുകൊണ്ടുതന്നെ ഒരു സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രകടമാക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം. ഭാഗ്യവശാല്‍ ഞാന്‍ ചെയ്‍തിട്ടുള്ളതും അതാണ്. പിന്നെ എനിക്കു ചേരുന്ന വേഷമുള്ള തിരക്കഥകളേ ഞാന്‍ തെരഞ്ഞെടുക്കാറുള്ളു. ഞാനിപ്പോള്‍ പ്രായംകൊണ്ട് ചെറുപ്പത്തില്‍ നിന്നും വേഷംകൊണ്ട് റൊമാന്റിക്കില്‍ നിന്നും ചുവടുമാറിയിരിക്കുകയാണ്. ആ മാറ്റം പക്വതയുള്ളതും ആക്ഷന്‍ നിറഞ്ഞതുമായ വേഷങ്ങളിലേക്കാണെന്നു മാത്രം. സ്‍ക്രിപ്റ്റിന്റെ പരിധിയിലുള്ള വേഷങ്ങളെ ഞാന്‍ ശ്രദ്ധിക്കുന്നുള്ളു. അതിനപ്പുറം ഒന്നും സംഭവിക്കാന്‍ പാടില്ലല്ലോ. ചില സമയങ്ങളില്‍ സംവിധായകന്റെ കഴിവിനെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാറുണ്ട്. ഞാന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് യോജിച്ചുപോകുന്ന സംവിധായകനേക്കാളധികം നിര്‍മ്മാതാവിനെയാണ്. ഷൂട്ടിംഗിന്റെ അവസാനദിവസം പോലും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് സംതൃപ്‍തിയോടെ പിരിയാന്‍ കഴിയണം. അതാണ് എപ്പോഴും നല്ലത്.
Leave a Reply