Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന തരത്തില്‍ തന്റെ രാജിയിലേക്ക് നയിച്ച വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് എ.കെ ശശീന്ദ്രന്‍. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. താന്‍ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനല്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഉച്ചതിരിഞ്ഞു കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
പിണറായി മന്ത്രിസഭ പത്തുമാസം തികച്ചതിന് അടുത്ത ദിവസമാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമാണിതെന്നാണ് വാര്‍ത്ത പുറത്തുവിട്ട ചാനല്‍ അറിയിച്ചത്. സംഭാഷണത്തിലുടനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.
Leave a Reply