Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അജിത് നായകനാകുന്ന വിവേകത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്‍. ഈ ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ ആത്മീയതയുമായി ബന്ധപ്പെട്ട് അക്ഷര പറഞ്ഞ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിലേക്ക് തന്റെ മനസ്സ് ഒരുപാട് ആകര്‍ഷിക്കപ്പെട്ടുവെന്നും അക്ഷര പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ അക്ഷരയുടെ മതം മാറ്റം വലിയ ചര്‍ച്ചയായി. ‘അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്’എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രചരണങ്ങള്‍.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അക്ഷരയോട് ട്വീറ്റ് ചെയ്ത് ചോദിച്ചിരിക്കുകയാണ് കമല്‍. ‘നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്നേഹമാണ്. സ്നേഹത്തിന് പരിധികളില്ല, പക്ഷെ മതം അങ്ങിനെയില്ല. ജീവിതം ആസ്വദിക്കൂ’- കമല്‍ ട്വീറ്റ് ചെയ്തു.
അച്ഛന്റെ ട്വീറ്റിന് അക്ഷര മറുപടി നല്‍കി, ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്നേഹത്തോടെ അക്ഷര.’
Leave a Reply