Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 12:01 am

Menu

Published on July 28, 2017 at 3:38 pm

അന്ന് ഞാന്‍ ഉറക്കെ കരഞ്ഞു; ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍

akshay-kumar-on-sexual-harassment-in-childhood

ചെറുപ്പത്തില്‍ തനിക്കും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ടോയ്ലറ്റ് ഏക് പ്രേം കഥയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

വൃത്തി ഇല്ലായ്മയാണ് രാജ്യം നേരിടുന്ന വലിയ പ്രശ്നമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷയ് കുമാര്‍ തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

‘എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ആ സംഭവം. കുട്ടിക്കാലത്ത് ഞാന്‍ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാളെനിക്ക് ലിഫ്റ്റ് തന്നു. പക്ഷെ അയാള്‍ എന്നോട് മോശമായി പെരുമാറി. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പേടിച്ച ഞാന്‍ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടി. പക്ഷെ ഞാന്‍ മിണ്ടാതിരുന്നില്ല. എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ആ വൃത്തിക്കെട്ടവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു’- അക്ഷയ് പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ധൈര്യം നല്‍കണമെന്നും അക്ഷയ് ഓര്‍മ്മിപ്പിച്ചു. ലൈംഗിക പീഡനം കുട്ടികളുടെ മനസ്സില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ അത്ര പെട്ടന്നൊന്നും ഉണങ്ങില്ല. അവര്‍ക്കത് തുറന്ന് പറയാനുള്ള അവസരം നാം ഒരുക്കിയില്ലെങ്കില്‍ അവര്‍ക്ക് കടുത്ത മാനസിക പ്രശനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News