Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:34 pm

Menu

Published on October 9, 2017 at 2:31 pm

പൃഥ്വിരാജിന്റെ മകളെ നോക്കുന്നത് പത്തു ആനകളെ മേയ്ക്കുന്നതിന് സമം: മല്ലിക സുകുമാരന്‍

alamkritha-prithviraj-daughter-mischieve-behaviour-mallika-talking

നടന്‍ പൃഥ്വിരാജിനെ പോലെ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ് മകള്‍ അലംകൃതയും. രണ്ടര വയസായെങ്കിലും അധികമൊന്നും അലംകൃതയുടെ ചിത്രങ്ങള്‍ പൃത്വിരാജ് പുറത്തുവിട്ടിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ അലംകൃതയുടെ വാര്‍ത്തയായാലും ചിത്രമായാലും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്.

അലംകൃതയെക്കുറിച്ച് പറയാന്‍ പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന് നൂറു നാവാണ്. രണ്ടര വയസായെങ്കിലും ആറു വയസുകാരിയുടെ സംസാരമാണ് തന്റെ പേരക്കുട്ടിക്കെന്ന് മല്ലിക പറയുന്നു.

തന്നെ കാണുമ്പോള്‍ അവള്‍ അച്ഛന്‍ എങ്ങനെയാണെന്ന് വഴക്കു പറഞ്ഞത് എന്നൊക്കെ അഭിനയിച്ചു കാണിച്ചു തരും. രാജു മകളെ ‘അലീ…. എന്ന് വിളിച്ച് ദേഷ്യത്തോടെ നോക്കുന്നതൊക്കെ അവള്‍ അതുപോലെ കാണിച്ചുതരും. മാത്രമല്ല രാജുവിന്റെ മകളെ നോക്കുന്നത് പത്ത് ആനയെ മേയ്ക്കുന്നതിന് സമമാണെന്നും മല്ലിക പറയുന്നു.

അത്രയ്ക്ക് കുസൃതിക്കാരിയാണ്. ഒരു സെക്കന്റ് എവിടെയും അടങ്ങിയൊതുങ്ങി ഇരിക്കില്ല. സുപ്രിയയ്ക്ക് രണ്ടു- മൂന്നു ജോലിക്കാര്‍ ഉണ്ട്. എങ്കിലും അവരെക്കൊണ്ട് ഒന്നും ആലിയേ നോക്കാന്‍ പറ്റില്ല. പിന്നെ സുപ്രിയ തന്നെ മോളേ എന്നു വിളിച്ചു പോകണം. ചിലപ്പോള്‍ രാജുവിന്റെ ഫോട്ടോ കാണിച്ചാല്‍ ഒരുഭാഗത്ത് അടങ്ങിനില്‍ക്കും. അച്ഛനെ അവള്‍ക്ക് പേടിയാണ്. അതുപോലെത്തന്നെ കൂടുതല്‍ സ്‌നേഹവും അച്ഛനോടു തന്നെ, മല്ലിക കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News