Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ ചിത്രം ഡിയര്‍ സിന്ദഗിയുടെ പ്രചാരണത്തിരക്കിലാണ് ആലിയ ഭട്ടും ഷാരൂഖ് ഖാനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ സിന്ദഗി. ഡിയര്‍ സിന്ദഗിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ആലിയ ഭട്ടും ഷാരൂഖ് ഖാനും കഴിഞ്ഞ ദിവസം പദ്മാവതിയുടെ സെറ്റിലെത്തിയത്. സെറ്റിലെത്തിയ ആലിയ ദീപികയെ കണ്ട് ഞെട്ടി.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സര്‍വാഭരണവിഭൂഷിതയായ റാണി പദ്മാവതിയാണ് ദീപികയുടെ കഥാപാത്രം.
പദ്മാവതിയായി ദീപിക അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആലിയ പ്രതികരിച്ചത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് പദ്മാവതി. ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പദ്മാവതിയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാംലീലക്കും ബാജിറാവോ മസ്താനിക്കും ശേഷം ബന്‍സാലി-ദീപിക-രണ്‍വീര്‍ കൂട്ടുകെട്ടൊന്നിക്കുന്ന ചിത്രം കൂടിയാണിത്.ഡിയര്‍ സിന്ദഗിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ദീപികയെ ആലിയ പുകഴ്ത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷ് സംവിധായിക ഗൗരി ഷിന്‍ഡെയാണ് ഡിയര്‍ സിന്ദഗിയും ഒരുക്കുന്നത്. ജീവിതത്തെയും പ്രശ്‌നങ്ങളെയും എല്ലാം പോസിറ്റീവ് ആംഗിളിലൂടെ നോക്കിക്കാണുന്ന ചിത്രമാണ് ഡിയര്‍ സിന്ദഗി. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. നവംബര്‍ 23ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
Leave a Reply