Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:23 pm

Menu

Published on June 10, 2013 at 9:14 am

കാബൂൾ വീമാനത്താവളത്തിൽ ആക്രമണം -രണ്ടു ചാവേറുകളടക്കം ഏഴു പേരെ സൈന്യം വധിച്ചു

all-7-militants-dead-at-end-of-kabul-airport-attack

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്തവാളത്തില്‍ കടന്ന രണ്ടു ചാവേറുകളടക്കം ഏഴു പേരെ സൈന്യം വധിച്ചതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ  നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിലയുറപ്പിച്ച അക്രമികള്‍ ആക്രമണം ആരംഭിച്ച ഉടനെ അഫ്ഗാന്‍ സേന വിമാനത്താവളത്തിൽ  ഇരച്ചെത്തി പ്രത്യാക്രമണം നടത്തുകയായിരുന്നു. റോക്കറ്റുകളും മെഷീന്‍ ഗണ്ണുകളുമായാണ് അക്രമികള്‍ എത്തിയത്. ആക്രമണത്തിൽ  സൈനികര്‍ക്കോ പൊതുജനങ്ങള്‍ക്കോ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.അഫ്ഗാന്‍ സര്‍ക്കാറും നാറ്റോ സേനയും സംയുക്തമായി നടത്തുന്ന വിമാനത്താവളമാണ് കാബൂളിലേത്. ആക്രമണത്തെ തുടര്‍ന്ന് മണിക്കൂറുകളോളം അടച്ചിട്ട  വിമാനത്താവളം പിന്നെ തുറന്നു.

Loading...

Leave a Reply

Your email address will not be published.

More News