Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: :നേരം,പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനാകുന്നു.ഒരു പ്രമുഖ മലയാള നിര്‍മ്മാതാവിന്റെ മകളാണ് വധു. വിവാഹനിശ്ചയം ജൂലൈയിലാണ്.ജൂലൈയില്‍ വിവാഹ നിശ്‌ചയമുണ്ടാകുമെന്നാണ് സൂചന. ചെന്നൈയില്‍ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം തീരുമാനിക്കുകയായിരുന്നു. ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് പുത്രന്‍ പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ്. സിനിമാ സ്വപ്‌നവുമായി ചെന്നൈയില്‍ എത്തിയ അല്‍ഫോണ്‍സ് ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായത്. ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെയാണ് അല്‍ഫോണ്‍സ് സ്വതന്ത്ര സംവിധായകനായി സിനിമ സംവിധാനം ചെയ്തത്. ഏതായാലും സര്‍വ്വകാല റെക്കോര്‍ഡായി പ്രേമം തകര്‍ത്തോടുന്നതിന്റെ വിജയലഹരിയില്‍ തന്നെ വിവാഹവും തീരുമാനിച്ചതിന്റെ ഇരട്ടി ആഹ്ലാദത്തിലാണ് ഇപ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നാണറിയുന്നത്.
Leave a Reply