Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അമല – വിജയ് വിവാഹമോചനം.. അമല പോളിന്റെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം. എന്നാല്‍, പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് വിജയ് പറയുന്നു. എന്നാല്‍ അമല പോളും എ എല്‍ വിജയ് യും വേര്‍പിരിയാന്‍ കാരണം അമല പോളിന്റെ അമ്മ ആന്‍സി പോളാണെന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്ത. വിവാഹ മോചനം നേടാന്‍ ആന്‍സി പോള്‍ അമലയില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമലയുടെ ദാമ്പത്യത്തില്‍ ആന്‍സി പോള്‍ ഒട്ടും സന്തുഷ്ട അല്ലായിരുന്നുവത്രെ.അമല പോളിന്റെ വിവാഹം താരത്തിന്റെ കരിയറിനെ ബാധിക്കും എന്ന് അമ്മ ഭയന്നിരുന്നുവത്രെ. മകള്‍ എന്നും തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരിക്കണം എന്ന് ആന്‍സി പോള്‍ ആഗ്രഹിച്ചതായി വാര്‍ത്തയില്‍ പറയുന്നു.
വിവാഹം കരിയറിന് തടസ്സമാണെന്നും, വിവാഹം കാരണം സിനിമ ഉപേക്ഷിക്കരുതെന്നും ആന്‍സി പോള്‍ അമല പോളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്രെ. ആന്‍സിയുടെ തീരുമാനമാണ് വിവാഹ മോചനത്തിന് പിന്നില്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.അമലയുടെ വ്യക്തി ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് അമ്മയാണത്രെ. അമ്മ പറയുന്നത് പോലെ മാത്രമേ അമല അനുസരിക്കുകയുള്ളൂ. ഇവരുടെ വിവാഹത്തിന് ഇരുവീട്ടുകാര്‍ക്കും സമ്മതമുണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടുകാര്‍ സമ്മതിച്ചു. പക്ഷെ വിവാഹത്തിന് ശേഷവും അമലയുടെ വീട്ടുകാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ലത്രെ.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.
Leave a Reply