Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമലപോൾ – വിജയ് വിവാഹ നിശ്ചയം ഇന്നലെ ആലുവ ചുണ്ടി സെൻറ് ജുഡ് ദേവാലയത്തിൽ വെച്ച് നടന്നു.ഇനി വിവാഹം നടക്കുന്നത് ഹൈന്ദവാചാരപ്രകാരമാണ്. ഹിന്ദുവായ് തന്നെയാണ് വിജയ് ഇന്നലെ മനസമ്മതത്തിനായി പള്ളിയിലെത്തിയിരുന്നത്.തമിഴ് ഹിന്ദു ചെട്ടിയാർ വിഭാഗക്കാരനായ വിജയ് മതം മാറാതെ തന്നെയാണ് ക്രിസ്ത്യാനിയായ അമലപോളിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതോടെ ഈ താര വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.കത്തോലിക്ക നിയമ പ്രകാരം യാക്കോബായ വിഭാഗമൊഴികെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവരുമായുള്ള വിവാഹം അനുവദിക്കാറില്ല.ഓർത്തഡോക്സും മാർത്തോമയും പോലുള്ള പൗരോഹിത്യ സഭാ വിഭാഗത്തിൽ നിന്നാണ് വിവാഹം എങ്കിൽ മാമോദീസ മുങ്ങി കത്തോലിക്കൻ ആയാൽ മാത്രമേ വിവാഹം അനുവദിക്കുകയുള്ളൂ.ഇതോടെ താരങ്ങളുടെ വിവാഹത്തിന് പള്ളി വിട്ടു വീഴ്ച്ച ചെയ്തെന്നും പാവപ്പെട്ടവർക്കും സമ്പന്നർക്കും രണ്ടു രീതിയിൽ നീതി നൽകുന്നുവെന്നുമാണ് ആരോപണങ്ങളുയരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കളും എത്തിയിരുന്നു.വൈകീട്ട് നെടുമ്പാശേരിയിൽ നടന്ന സ്വീകരണ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.സംവിധായകൻ ലാൽജോസ് ,ശരണ്യ,അനുഷ്ക,വിക്രം തുടങ്ങിയ സിനിമ ലോകത്ത് നിന്നുള്ള നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുക്കാനെത്തി.
Leave a Reply