Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on October 10, 2013 at 11:54 am

അമല പോളും വിജയിയും പ്രണയത്തില്‍…!!

amala-paul-in-love-with-director-vijay

സിനിമാലോകത്ത് പേരു കേട്ടവർക്ക് കൂടപ്പിറപ്പാണ് ഗോസിപ്പുകൾ. ചിലര്‍ സിനിമയിലെന്നപോലെ ഗോസിപ്പ് കോളങ്ങളിലും വമ്പന്‍ താരങ്ങളായി മാറും. നടിമാരെ സംബന്ധിച്ച് ഗോസിപ്പുകാരുടെ പ്രധാന വേഷയം പ്രണയം തന്നെയാണ്. തെന്നിന്ത്യന്‍ താരം അമല പോളും ഗോസിപ്പുകാരുടെ ഇഷ്ടതാരമാണ്. ഇപ്പോഴിതാ പഴയൊരു പ്രണയഗോസിപ്പ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. തമിഴകത്തെ പ്രമുഖ സംവിധായകനായ വിജയിയുമായി അമല പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമലയെ പലയിടത്തായി വിജയിയ്‌ക്കൊപ്പം കണ്ടുവെന്നകാര്യം ചൂണ്ടിക്കാണിച്ചാണ് ഗോസിപ്പുകാര്‍ ഇവര്‍ പ്രണയത്തിലാണെന്ന് പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ വേളയിലും അടുത്തിടപഴകുന്ന രീതിയില്‍ അമലയെയും വിജയിയെയും കണ്ടിട്ടുണ്ടത്രേ. നൂറാം വാര്‍ഷികാഘോഷം കഴിഞ്ഞതോടെയാണ് ഈ ഗോസിപ്പ് വീണ്ടും ശക്തമായത്. അമല നായികയായ തലൈവയെന്ന വിജയ് ചിത്രം സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. എന്തായാലും റിപ്പോര്‍ട്ടുകളോട് അമലയോ വിജയിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കേണ്ടതെന്ന് കരുതിയിട്ടാണോ, അതല്ല തിരക്കുകള്‍ കാരണം ഗോസിപ്പുകള്‍ക്ക് ശ്രദ്ധകൊടുക്കാന്‍ കഴിയാത്തതാണോയെന്നകാര്യത്തില്‍ വ്യക്തതയില്ല.

Loading...

Leave a Reply

Your email address will not be published.

More News