Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കഴിഞ്ഞ ദിവസം ആലുവ സെന്റെ് ജൂഡ് പള്ളിയില്‍ വെച്ച് നടന്നത് അമലയുടെയും തമിഴ് സംവിധായകന്‍ എ.എല്‍ വിജയുടെയുംവിവാഹ നിശ്ചയം അല്ലെന്ന് അമലയുടെ അച്‌ഛന്‍ പോള്‍ വര്‍ഗീസ്. വിവാഹ നിശ്ചയം നടന്നിട്ടില്ലെന്ന് കാട്ടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് എറണാകുളം, വരാപ്പുഴ അതിരൂപതയ്ക്ക് കത്തയച്ചു.ആലുവ ചൂണ്ടിയിലുള്ള സെന്റ് ജൂഡ് പള്ളിയില്‍ ശനിയാഴ്ച നടന്നത് അമലയുടെ കല്യാണനിശ്ചയമല്ല. അമല ഈ പള്ളിയിലെ നിത്യ സന്ദര്‍ശകയാണ്. അതിനാല്‍ത്തന്നെ തന്റെ ഭാവിവരനും തമിഴ് സംവിധായകനുമായ എ.എല്‍. വിജയ്‌യുടെ ഒപ്പം പ്രര്‍ത്ഥിക്കാനാണ് അവിടെ എത്തിയതെന്നും പോള്‍ വര്‍ഗീസ് കത്തില്‍ പറയുന്നു.മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് പറഞ്ഞു. നടി അമല പോളിന്റെയും തമിഴ് സംവിധായകന്‍ വിജയ്‌യുടെയും വിവാഹനിശ്ചയം കഴിഞ്ഞ ശനിയാഴ്ച ആലുവ ചൂണ്ടി സെന്റ് പോള്‍ പള്ളിയില്‍ വെച്ച് നടന്നതായുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് ഹിന്ദു മതവിശ്വാസിയാണെന്നിരിക്കെ പള്ളിയില്‍ വെച്ച് ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള മനസമ്മത ചടങ്ങ് നടത്തിയത് വലിയ വിവാദമായിരുന്നു. സഭാവിശ്വാസികള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് അമലപോളിന്‌റെ പിതാവ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
–

–

അമല പോൾ മൈലാഞ്ചി ചടങ്ങിൽ
–

സംഗീത് ചടങ്ങിൽ അമല – വിജയ്
Leave a Reply