Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 4:29 am

Menu

Published on October 17, 2015 at 12:43 pm

ഹാസ്യത്തിന്റെ പുതുഭാവങ്ങളുമായി ‘അമർ അക്ബർ അന്തോണി’

amar-akbar-anthony-film-review

പൃഥ്വിരാജ്, ജയസൂര്യ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമര്‍ അക്ബര്‍ അന്തോണി’. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് & അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോക്ടര്‍ സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത്. കൈതപ്രം, നാദിര്‍ഷ ബാപ്പുവവാട് എന്നിവരുടെ വരികള്‍ക്കു ദീപക് ദേവ്, നാദിര്‍ഷ എന്നിവര്‍ സംഗീതം പകരുന്നു.ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

മിമിക്രി രംഗത്ത് തന്റെ ശബ്ദം കൊണ്ടും നിലവാരമുള്ള തമാശകൾ കൊണ്ടും ജനശ്രദ്ധ നേടിയ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്ക്‌ ഏറെ പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ‘അമർ അക്ബർ അന്തോണി’.

സിനിമ ഒരു എന്റര്‍ടൈന്‍മെന്റാണ്.എന്നാൽ ജീവിതത്തെ എന്റര്‍ടൈന്‍ ചെയ്യ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് അമര്‍ അക്ബര്‍ അന്തോണി. മട്ടാഞ്ചേരി കോളനിയില്‍ ജീവിയ്ക്കുന്ന അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടും അവരുടെ ജീവിതത്തിലെ അവിചാരിതമായ ചില സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാങ്കേതികതയുടെ വേഗത്തിനൊത്ത് എല്ലാത്തിനും ‘ഷോർട്ട് കട്ട്’ തേടുന്ന പുതുതലമുറയുടെ പ്രതിനിധികളാണ് ഈ മൂന്നു പേർ. ജീവിതത്തില ഓരോ നിമിഷവും തിമർത്താഘോഷിക്കുന്ന മൂന്ന് യുവാക്കൾ. അവര്‍ക്കിടയിലേക്ക് ജെനി എന്ന ഡാന്‍സുകാരി കൂടെ വരുമ്പോഴാണ് ഗതി മാറുന്നത്.അമറായി പൃഥ്വിരാജും അക്ബറായി ജയസൂര്യയും അന്തോണിയായി ഇന്ദ്രജിത്തുമാണ് എത്തുന്നത്. മൂന്ന് പേര്‍ക്കുമിടയിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ചിത്രത്തിൽ ജെനിയെ അവതരിപ്പിച്ചിരിക്കുന്നത് നമിത പ്രമോദ് ആണ്.ഡാന്‍സുകാരി എന്നതിലുപരി ചിത്രത്തിൽ കൂടുതലായൊന്നും ജെനി എന്ന കഥാപാത്രത്തിന് ചെയ്യാനില്ല.

കൊച്ചി ഭാഷയിലുള്ള മൂവരുടെയും സംഭാഷണ രീതിയും രസകരമാണ്. കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, രമേശ് പിഷാരടി, പ്രദീഷ് കോട്ടയം, ശശി കലിംഗ, തുടങ്ങിയവരും ഈ ഹാസ്യ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും കൂടുതൽ ‘ചിരികൾ’ നേടിക്കൊടുക്കുന്നുണ്ട് സിദ്ദിഖ്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ശ്രീരാമന്‍, അബു സലിം, പാഷാണം ഷാജി, ധര്‍മജന്‍ ബോള്‍ഗാട്ടി, കലിംഗ ശശി, സ്രിന്‍ഡ, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സങ്കീര്‍ണതകളില്ലാതെ കോമഡിയും ആക്ഷനും കുറച്ച് സസ്‌പെന്‍സും ചേർത്തൊരുക്കിയ ഒരു സിനിമ. ചിരി മാത്രം ലക്ഷ്യമെടുത്ത് ടിക്കറ്റെടുക്കുന്നവരെ മുഷിപ്പിക്കാതെ, നിരാശപ്പെടുത്താതെ മടക്കി അയക്കും അമര്‍ അക്ബര്‍ അന്തോണി.


Loading...

Leave a Reply

Your email address will not be published.

More News