Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ ചാരഉപഗ്രഹം കാലിഫോര്‍ണി യയിലെ വാന്ദേന്‍ബര്‍ഗ് എയര്‍ ഫോഴ്സ് ബേസില്‍ നിന്നും വിക്ഷേപിച്ചു. നൂറുകോടി ഡോളര്‍ ചെലവുവരുന്ന ചാരഉപഗ്രഹമാണ് വിക്ഷേപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ ഡെല്‍റ്റ നാല് വിഭാഗത്തില്‍പെട്ട റോക്കറ്റാണ് ചാരഉപഗ്രഹം വിക്ഷേപിക്കാനായി ഉപയോഗിച്ചത്. 235 അടി ഉയരമാണ് റോക്കറ്റിന്റെ നീളം. യു.എസ് ചാരഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ റികോണൈസന്‍സ് ഓഫീസാണ് വിക്ഷേപണത്തിന് നേതൃത്വം നല്കിയത്.
Leave a Reply