Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : ചന്ദ്രനില്‍ ദേശീയ ഉദ്യാനം തുടങ്ങാന്‍ അമേരിക്ക പദ്ധതിയിടുന്നു. ചരിത്രം കുറിച്ച ചാന്ദ്രദൗത്യമായ അപ്പോളോ ഇറങ്ങിയ സ്ഥലത്ത് ദേശീയ ചരിത്രപാര്‍ക്ക് സ്ഥാപിക്കാനാണ് ശ്രമം. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് “അപ്പോളോ ലൂണാര്‍ ലാന്‍ഡിങ് ലെഗസി ആക്ട്” എന്ന് പേരിട്ട പുതിയ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. . ഭാവിയില്‍ മറ്റ് രാജ്യങ്ങള്‍ ചന്ദ്രനിലെ ഭൂമി കൈയടക്കുന്നതിന് മുമ്പ് അപ്പോളോ ദൗത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സംരക്ഷിക്കണമെന്ന് ബില്ലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. 1969 മുതല്‍ 72 വരെയുള്ള കാലയളവിനിടയ്ക്ക് അമേരിക്കയുടെ ഉപകരണങ്ങളും വിന്യസിച്ച മേഖലകളും ബഹിരാകാശസഞ്ചാരികള്‍ ഇറങ്ങിയ സ്ഥലങ്ങളുമെല്ലാം കൂട്ടിയിണക്കിയാണ് പാര്‍ക്ക് തുടങ്ങാന്‍ ആലോചിക്കുന്നത്.
Leave a Reply