Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:17 pm

Menu

Published on March 27, 2017 at 3:29 pm

ദിലീപിന്റെ കഷ്ടകാലത്തിന് അവസാനമില്ല; അമേരിക്കയിലെ സ്റ്റേജ് ഷോ ബഹിഷ്‌ക്കരിക്കുകയാണെന്ന് മലയാളികള്‍

american-malayalees-to-boycott-dileep-stage-show-in-us

നടന്‍ ദിലീപിന്റെ അമേരിക്കയിലെ സ്റ്റേജ് ഷോ ബഹിഷ്‌ക്കരിക്കുകയാണെന്ന് വ്യക്തമാക്കുന്ന അമേരിക്കന്‍ മലയാളിയുടെ ഫേസ്ബുക്ക് വീഡിയോ വൈറല്‍.

അമേരിക്കയിലെ മലയാളിയായ സാബു കട്ടപ്പന എന്ന വ്യക്തിയാണ് താനടക്കമുള്ള അമേരിക്കന്‍ മലയാളികള്‍ നടന്‍ ദിലീപിന്റെ പരിപാടി ബഹിഷ്‌ക്കരിക്കുയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രമുഖ നടന്‍ എന്ന് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌ക്കരിച്ചതായി പറയുന്നത്. പ്രമുഖ നടനും നടിയുമായുള്ള വിവാഹവും ഇതേ നടിയുടെ സുഹൃത്തിനെ പിന്നീട് വിവാഹം ചെയ്യുകയും മറ്റൊരു നടിയെ ഗുണ്ടകളെ വെച്ച് ആക്രമിക്കുകയും ചെയ്ത നടന്റെ പരിപാടി തങ്ങള്‍ ബഹിഷ്‌ക്കരിക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു.

പ്രമുഖനടന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായേനെയെന്നും പ്രമുഖനടനെ പ്രമുഖനാക്കിയത് നമ്മള്‍ പ്രേക്ഷകരാണെന്നും ഇദ്ദേഹം പറയുന്നു. ഈ വീഡിയോ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.

അടുത്തമാസമാണ് നാദിര്‍ഷയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഷോ നടക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും പൊലീസ് ഇദ്ദേഹത്തെ പ്രതിചേര്‍ക്കുകയോ ഇദ്ദേഹത്തിനെതിരെ തെളിവ് നിരത്തുകയോ ചെയ്തിരുന്നില്ല.

താന്‍ മനസാവാചാ അറിയാത്തകാര്യത്തിന് ബലിയാടാവുകയാണെന്നും തനിക്കെതിരെ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News