Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:42 pm

Menu

Published on April 9, 2014 at 10:09 am

അമേരിക്കൻ എഴുത്തുകാരൻ പീറ്റർ മറ്റിസണ്‍ അന്തരിച്ചു

american-writer-peter-mathison-passes-away

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പീറ്റര്‍ മറ്റിസണ്‍ അന്തരിച്ചു. രക്താര്‍ബുദബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.സാഹിത്യലോകത്ത് ശ്രദ്ധേയമായ പാരീസ് റിവ്യൂ മാസികയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു മത്തിസണ്‍.സ്‌നോ ലെപേര്‍ഡും'(1978) ‘അറ്റ് പ്ലേ ഇന്‍ ദി ഫീല്‍ഡ് ഓഫ് ദി ലോര്‍ഡ്ര്‍'(1965) എന്ന നോവലും മറ്റിസണിന്റെ പ്രശസ്തമായ കൃതികളാണ്.ഹിമാലയത്തിലൂടെ നടത്തിയ ആത്മീയയാത്രയെക്കുറിച്ച് വിവരിച്ച സ്‌നോ ലെപേര്‍ഡിന് അമേരിക്കന്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് ലഭിച്ചിരുന്നു.പുതിയ നോവല്‍ ‘ഇന്‍ പാരഡൈസ്’പ്രസിദ്ധീകരിക്കാനിരിക്കെയാണ് പീറ്ററിൻറെ മരണം. 1960കളില്‍ മറ്റിസണ്‍ സെന്‍ ബുദ്ധിസത്തിലേക്ക് ആകൃഷ്ടനാകുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News