Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:43 pm

Menu

Published on March 2, 2017 at 2:53 pm

മരണശേഷം തന്റെ സ്വത്തുക്കള്‍ ആര്‍ക്ക്? ബിഗ് ബി പറയുന്നു

amitabh-bachan-reveals-he-will-provide-his-assets

മരണ ശേഷം സ്വത്തുക്കള്‍ വീതം വെയ്ക്കുന്നത് മിക്ക വീടുകളിലും അല്ലറ ചില്ലറ കോലാഹലങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. അപ്പോള്‍ ധനികരായ സെലബ്രിറ്റികളുടെ കാര്യമോ? എന്നാല്‍ ബോളിവുഡിലെ ബിഗ് ബിക്ക് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്.

നീണ്ട എഴുപത്തിനാലു വര്‍ഷക്കാലം സിനിമയും കുടുംബവും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച അമിതാബ് ബച്ചന്‍ ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ മരണശേഷം സ്വത്തുക്കള്‍ ഭാഗംവെയ്ക്കുമ്പോള്‍ അത് ആര്‍ക്കായിരിക്കണം എന്നു തുറന്നു പറയുന്ന പ്ലക്കാര്‍ഡ് കൈയില്‍ പിടിച്ച ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തുകൊണ്ടാണ് ബിഗ് ബി ആ വിവരം പുറംലോകത്തെ അറിയിച്ചത്.

നാമെല്ലാവരും തുല്യരാണ്. അതുകൊണ്ട് ലിംഗസമത്വത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ ഞാന്‍ മരിക്കുമ്പോള്‍ എന്റെ സ്വത്തുക്കള്‍ എന്റെ രണ്ടുമക്കള്‍ക്കുമായി വീതിച്ചു നല്‍കണം. എനിക്കു രണ്ടു മക്കളാണുള്ളത് എന്റെ മരണശേഷം എന്റെ സ്വത്തുക്കള്‍ ഇരുവര്‍ക്കും തുല്യമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ബച്ചന്‍ കുറിച്ചു.

ലിംഗസമത്വത്തിനും സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയും എന്നും ശക്തമായി വാദിക്കുന്നയാളാണ് അമിതാബ് ബച്ചന്‍. ഇതോടൊപ്പം മരുമകള്‍ ഐശ്വര്യയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകളോടും വിവാദങ്ങളോടും കടുത്തരീതിയില്‍ത്തന്നെയാണ് ബച്ചന്‍ എപ്പോഴും പ്രതികരിക്കാറുള്ളത്.

തന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകളേക്കാര്‍ ബച്ചനെ ഏറെ പ്രകോപിപ്പിക്കുന്നത് കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളാണ്. അത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാകാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News