Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐശ്വര്യ റായും ബിഗ് ബിയും തമ്മില്‍ ഉടക്കില്ലെന്ന് റിപ്പോര്‍ട്ട്. ആഷിന്റെ പുതിയ ചിത്രത്തിലെ ചില രംഗങ്ങളാണ് ബിഗ് ബിയ്ക്ക് അതൃപ്തി വരാന്‍ കാരണമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചന്‍ കരണ്‍ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് സൂചന. നായകന്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മരുമകള്‍ ഐശ്വര്യ റായിയുടെ കിടപ്പറ രംഗങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് അമിതാഭ് ബച്ചന്‍ ഇത്തരമൊരു ആവശ്യവുമായി സംവിധായകനെ സമീപിച്ചത്.
ചിത്രത്തിലെ കിടപ്പറ രംഗങ്ങളിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്നാണ് ബച്ചന്‍ കരണ്‍ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നതില്‍ അമിതാഭിന് എതിര്‍പ്പില്ലെങ്കിലും ചില ഗ്ലാമര്‍ രംഗങ്ങള്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് ബി ടൗണ്‍ സംസാരം.എന്നാല്‍ ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഈ വാര്‍ത്തയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഫവദ് ഖാനും അനുഷ്‌കാ ശര്‍മ്മയുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Leave a Reply