Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:20 am

Menu

Published on April 13, 2014 at 9:01 pm

ഗ്യാംഗ്സ്റ്റര്‍ വളരെ മോശം ചിത്രം- അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ റിപ്പോർട്ട് ചെയ്തു

amrita-tv-published-news-against-mammootys-gangster

മാതാ അമൃതാനന്ദമയിക്കെതിരെ വാര്‍ത്ത‍ സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിന്റെ ചെയര്‍മാനും മെഗാസ്റ്റാറുമായ മമ്മൂട്ടിയോട് അമൃത ടിവി പകരം വീട്ടി. അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ ആണ് സാധാരണയിൽ നിന്നും വ്യത്യസ്ഥമായി ഒരു സിനിമയെ കുറിച്ച് പരാമർശിച്ച് ഒരു റിപ്പോർട്ട്‌ ഉണ്ടായത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്നായിരുന്നു അവർ റിപ്പോര്‍ട്ട് ചെയ്തത്. അമ്മയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാലും, നടന്‍ മമ്മൂട്ടിയുടെ കൂടെ താല്‍പര്യപ്രകാരമാണ് അമ്മയ്‌ക്കെതിരെ കൈരളി വാര്‍ത്ത ആ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തത് എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നു കൂടെ ആകും ഇങ്ങനെ ഒരു വാർത്ത ചാനലിലൂടെ പ്രദർശിപ്പിച്ച് മഠം അധികൃതര്‍ മമ്മൂട്ടിയോട് പകരം വീട്ടിയത് എന്നാണ് സിനിമ ലോകത്തുള്ളവര്‍ പറയുന്നത്. മമ്മൂട്ടി തന്റെ ഫേസ് ബുക്കിൽ മദര്‍തെരേസയുടെ പടം ഇട്ട്, ‘ഇതും ഒരു അമ്മയാണ്, പക്ഷെ കോടികളുടെ ആസ്തിയില്ല’ എന്നൊക്കെ പോസ്റ്റ് ചെയ്തിരുന്നു, അതും അമ്മയുടെ അനുകൂലികളെ ചൊടിപ്പിക്കാൻ കാരണം ആയതു.

Loading...

Leave a Reply

Your email address will not be published.

More News