Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:31 am

Menu

Published on March 26, 2014 at 3:28 pm

“അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍” – വിവാദം സൃഷ്ടിക്കുവാൻ ഒരു പുസ്തകം കൂടി

amritanandamayi-madam-oru-sanyasiniyude-velippeduthalukal

ഏറെ നാളുകളായി  മലയാളക്കരയെ  ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു പുസ്തകമാണ് അമൃതാനന്ദമയിയുടെ സന്തതസഹാചാരിനിയും ശിഷ്യയുമായ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ  ഹോളിഹെല്‍ എന്ന പുസ്തകം. കേരള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത്‌ ശക്തമായ സ്വാധീനം ഉള്ള വ്യക്തികളില്‍ ഒരാളായ മാത അമൃതാനന്ദമയിക്കും അമ്മയുടെ അനുചരവൃന്ദങ്ങള്‍ക്കും അമൃതാനന്ദമയീ മഠത്തിനും എതിരെ ലൈംഗികാതിക്രമം, ലൈംഗിക അരാജകത്വം, ഉപജാപം, അഴിമതി തുടങ്ങി ഗുരുതരമായ ഒട്ടേറെ കുറ്റാരോപണങ്ങളാണ് പുസ്തകത്തിലൂടെ ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയത്. ഇരുപത് വര്‍ഷം മഠത്തിലെ അന്തേവാസിയായി മഠത്തിന്റെ നിര്‍മ്മാണത്തിലും വിപുലീകരണത്തിലും നിര്‍ണ്ണായകപങ്കു വഹിച്ച ഗായത്രീദേവി എന്ന പഴയ ശിഷ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കേരള സമൂഹം വീക്ഷിച്ചത്.ഹോളിഹെല്‍ മലയാളക്കരയിലും വിവാദക്കൊടുങ്കാറ്റുയര്‍ത്തുമ്പോഴാണ് മാതാ അമൃതാനന്ദമയിക്കെതിരെ മുന കൂർത്ത ആരോപണങ്ങളുമായി മലയാളത്തിൽ ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നത്.  “അമൃതാനന്ദമയീ മഠം – ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ” എന്നാണ് പുസ്തകത്തിന്റെ പേര്. “ഹോളി ഹെൽ” ഉയർത്തിയ വിവാദങ്ങൾ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സമയത്ത് കൈരളി – പീപ്പിൾ ടെലിവിഷനിലൂടെ ഗെയ്ൽ ട്രെഡ്വെലിനോട് ജോണ് ബ്രിട്ടാസ് നടത്തിയ അഭിമുഘ സംഭാഷണമാണ് ഈ പുസ്തകത്തിൽ ഉള്ളത്.തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കാര്യങ്ങൾ ഗെയ്ൽ ട്രെഡ്വെൽ ഈ അഭിമുഘത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഡി സി ബൂക്സിനു കീഴിലുള്ള “ലിറ്റ്മസ്” പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിൽ ജോണ് ബ്രിട്ടാസ് – ഗെയ്ൽ ട്രെഡ്വെൽ സംഭാഷണത്തിന് പുറമേ “ഹോളി ഹെൽ” ന്റെ പ്രസക്ത ഭാഗങ്ങളും തർജിമ ചെയ്യ്തു നല്കിയിട്ടുണ്ട്. 75 രൂപ മുഖവില ഉള്ള പുസ്തകം ഓണ്‍ലൈനിൽ ബുക്ക്‌ ചെയ്യാൻ വായനക്കാരുടെ തിരക്ക് ആണെന്നാണ്‌ റിപ്പോർട്ടുകൾ.ഹോളിഹെല്‍ ഉയര്‍ത്തിവിട്ട ഭൂകംബം ഇതുവരെ തണുത്തിട്ടില്ല .അപ്പോള്‍ വിപണിയില്‍ എത്താന്‍ പോകുന്ന പുതിയ പുസ്തകം വിവാദത്തെ ഏത് നിലയില്‍ കൊണ്ട് എത്തിക്കുന്നു എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News