Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയായി വളര്‍ന്ന താരമാണ് അമൃത സുരേഷ്.ഇതിനിടെയാണ് തമിഴ് സൂപ്പർ താരം ബാലയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.എന്നാൽ ഒരു സുപ്രഭാതത്തില്‍ തങ്ങള്‍ വിവാഹമോചിതരാകുകയാണെന്ന പ്രഖ്യാപനത്തോടെ വീണ്ടും അമൃത ഞെട്ടിച്ചു.അടുത്തിടെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിവാഹമോചനത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അമൃത മനസുതുറന്നു….
”ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരണമാണ്. പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ നിന്റെ തീരുമാനമല്ലേ നീ അനുഭവിച്ചോ എന്നൊന്നും പറഞ്ഞ് വീട്ടുകാര്‍ വിട്ടുകളഞ്ഞില്ലെന്നും അമൃത പറഞ്ഞു. അമ്മ, അച്ഛന്‍, അനിയത്തി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത് നല്‍കുന്നത്. എന്റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണ്.

ഒന്നിച്ചുപോകാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് വിവാഹമോചനമെന്ന തീരുമാനത്തിലെത്തിയത്. മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. വേര്‍പിരിയാന്‍ ആരും എന്നില്‍ സമ്മര്‍ദം ചൊലുത്തിയിട്ടില്ല. കേള്‍ക്കുന്നതിലേറെയും കെട്ടുകഥയാണ്അമൃത വെളിപ്പെടുത്തുന്നു. എനിക്ക് ഇപ്പോള്‍ കൂട്ട് എന്റെ മോളാണ്, അവന്തിക. നാലു വയസ്. മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും.

ഇപ്പോള്‍ ഞാന്‍ മുടിയെല്ലാം കട്ട് ചെയ്തു. മേക്ക് ഓവര്‍ നടത്തിയതൊന്നുമല്ല. മോള്‍ക്ക് ഒരുപാട് മുടിയുണ്ടായിരുന്നു. സുഖമില്ലാതെ വന്നപ്പോള്‍ മുടി കട്ട് ചെയ്തു. പിന്നെ അവള്‍ക്ക് വിഷമമായി. മമ്മിയുടെ അത്രയും മുടി ഇല്ല എന്നൊക്കെ പറയും. അങ്ങനെ അവളുടെ വിഷമം കണ്ടു ഞാനും മുടി വെട്ടി. ഇപ്പോള്‍ ഞങ്ങള്‍ ഒരേ സ്‌റ്റൈലിലാണ്. അമൃത സുരേഷ് പറയുന്നു.
ബാലയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച അമൃത ഇപ്പോള്‍ സ്വന്തം ട്രൂപ്പിന്റെ കാര്യങ്ങളുമായി തിരക്കിലാണ്.
Leave a Reply