Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:32 pm

Menu

Published on February 26, 2014 at 11:51 am

ഫേസ്ബുക്കിനെതിരെ വിമർശനവുമായി അമൃതാനന്ദമയി

amruthanandamayi-criticises-facebook

തിരുവനന്തപുരം:സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ആയ ഫേസ്ബുക്കിനെതിരെ അമൃതാനന്ദമയിയുടെ വിമര്‍ശനം.കൈമനം അമൃതാനന്ദമയി മഠത്തില്‍ നടന്ന സത്‌സംഗത്തിലാണ് അമൃതാനന്ദമയി ഫേസ്ബുക്കുനെ വിമര്‍ശിച്ചത്.സാങ്കേതിക വിദ്യയും ശാസ്ത്രവുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും അവ മനുഷ്യര്‍ക്കിടയിലുള്ള ഹൃദയബന്ധങ്ങള്‍ കുറയ്ക്കുകയാണ്. അടുത്തിരിക്കുന്നവന്റെ മുഖത്തുപോലും നോക്കാത്തവരാണ് മണിക്കൂറുകളോളം ഫേസ്ബുക്ക് നോക്കിയിരിക്കുന്നത്.സ്‌നേഹവും ഒരുമയുമില്ലാത്ത ജീവിതം ശ്രുതിയില്ലാത്ത പാട്ടുപോലെയാണ്. നമ്മുടെ ചെയ്തികള്‍ നമ്മുടെ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ അത് ചാര്‍ജില്ലാത്ത മൊബൈല്‍ഫോണ്‍ ചുമന്നു നടക്കുന്നത് പോലെയാണ്. എല്ലാവര്‍ക്കും മുമ്പില്‍ വലിയ ഗമയില്‍ പൊക്കിക്കാണിക്കാം. എന്നാലതുകൊണ്ട് ഒരു ഉപയോഗവുമില്ല. അവര്‍ വ്യക്തമാക്കി.ഗെയ്ല്‍ ട്വെഡ്വല്‍ വിഷയത്തില്‍ അമൃതാനന്ദമയിക്കെതിരെ ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെ അമ്മ ഭക്തര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ടെഡ്വലിന്റെ പുസ്തകം സംബന്ധിച്ച വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളിലൂടെയാണ് ഏറെ പ്രചരിച്ചത്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിനെതിരെ അമൃതാനന്ദമയി നടത്തിയ പരാമര്‍ശം  സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ  ചര്‍ച്ചയായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News