Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:52 pm

Menu

Published on May 30, 2013 at 6:20 am

ആംവേ മേധാവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്രം

amway-india-shocked-at-arrest-of-chief

ആംവേ മേധാവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്രം. കേരളാ പോലീസ് നടപടി നിരാശാജനകമെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. നടപടി നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കും. നിയമാനുസൃത കമ്പനികളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.മണിച്ചെയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സിഇഒയുമായ അമേരിക്കന്‍ പൗരന്‍ പിങ്ക്‌നി സ്‌കോട്ട് വില്യം, ആംവെ ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കുറ്റത്തിന് ഇവരെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News