Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍:വയസ് 12 എന്നാല്‍ ഐന്‍സ്റ്റീനും, സ്റ്റീഫന്‍ ഹോക്കിംങ്സിനേക്കാളും ബുദ്ധി, ഇംഗ്ലണ്ടുകാരിയായ നിക്കോള എന്ന മിടുക്കിയെ പറ്റിയാണ് പറഞ്ഞുവരുന്നത്. ഈ കുട്ടിയുടെ ഐക്യൂ നിലവാരം ഈ പ്രമുഖരേക്കാള്‍ കൂടുതലാണെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നത്. അടുത്തിടെ നടന്ന മെന്‍സാ ഐക്യൂ ടെസ്റ്റില്‍ ഈ കുട്ടിയുടെ മാര്‍ക്ക് 160. ഇതുവരെ ലോകത്ത് തന്നെ അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിച്ച സ്കോര്‍.
ചെറുപ്പത്തില്‍ തന്നെ പത്രത്തിലും മാഗസിനുകളിലും വരുന്ന തെറ്റുകള്‍ കണ്ടെത്തുമായിരുന്ന നിക്കോളാ എന്നാണ് വീട്ടുകാര്‍ പറയുന്നത്. പാഠപുസ്തകങ്ങളിലെ ഹോം വര്‍ക്കുകള്‍ സ്കൂള്‍ നിര്‍ദേശത്തിന് മുന്‍പേ നിക്കോള പൂര്‍ത്തിയാക്കുമെന്ന് അമ്മ ഡോളി ബാക്ക് ലാന്‍റ് പറയുന്നു.
എന്നാല്‍ ഐക്യൂ ടെസ്റ്റിലെ ഫലം തന്നെ ഞെട്ടിച്ചു എന്നാണ് നിക്കോള പറയുന്നത്. ലോകത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്ക് പോലും ഇല്ലാത്ത ഐക്യൂ നിലവാരമാണ് നിക്കോളയ്ക്കുള്ളതെന്ന് മെന്‍സാ വക്താവ് അന്ന ക്ലാര്‍ക്ക് സണ്‍ പറയുന്നു.
ബ്യൂറന്‍റ് മില്‍ അക്കാദമിയില്‍ ഏഴാം വര്‍ഷ വിദ്ധ്യാര്‍ത്ഥിനിയാണ് നിക്കോളാ. പലപ്പോഴും നിക്കോള വലിയ ക്ലാസിലെ അള്‍ജിബ്രാകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് സ്കൂള്‍ ടീച്ചര്‍മാരും പറയുന്നു. ഇംഗ്ലീഷ് ടാബ്ലോയ്ഡ് മിററാണ് അത്ഭുത ബാലികയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Leave a Reply