Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:08 am

Menu

Published on October 12, 2013 at 12:32 pm

തലവര പിഴച്ചത് കൊണ്ട് മാത്രം നമ്മൾ അറിയാതെ പോയ ഗായിക…

an-ordinary-housewife-chandralekha-singing

പത്തനംതിട്ട: ‘രാജഹംസമേ മഴവില്‍ കുടിലില്‍ സ്‌നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ, മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്‌നേഹ ഗായകന്‍ …’ ഇപ്പോഴിത് ഫേസ്ബുക്കിലൂടെ ഹിറ്റായിരിക്കുകയാണ്. ചിത്രയുടെ ശബ്ദത്തിലല്ല എന്ന് മാത്രം, ഒറിജിനലിനെ വെല്ലുന്ന മനോഹാരിതയോടെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു വീട്ടമ്മയാണ്. അതും അവര്‍ പോലും അറിയാതെ ചിത്രീകരിച്ച് യൂട്യൂബിലിട്ടത്. പത്തനംതിട്ടയിലെ റാന്നി സ്വദേശിനിയായ ചന്ദ്രലേഖയാണ് രാജഹംസം പാടി ഫേസ്ബു്ക്കില്‍ വൈറലായിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളും റീഷെയറുകളുമാണ് ഈ പാട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സ്വന്തമാക്കുന്നത്. ഭര്‍ത്താവിന്റെ അനുജന്‍ ദര്‍ശനാണ് ഏട്ടത്തിയമ്മയുടെ പാട്ട് യൂട്യൂബിലിട്ടത്. അപ്പോള്‍ ഇത് ഇത്ര ഹിറ്റായിമാറുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. വെറും മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ ഈ പാട്ട് കേട്ടു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു. പണി തീരാത്ത വീട്ടിലിരുന്ന് ഇത്ര മനോഹരമായി പാടുന്ന ഈ പാവംപിടിച്ച വീട്ടമ്മയ്ക്ക് അഭിനന്ദനപ്രവാഹമാണ് ഫേസ്ബുക്കില്‍. ഫേസ്ബുക്കും ഇ മെയിലും പോയിട്ട് വൈദ്യുതി പോലുമില്ലാത്ത വീട്ടിലിരുന്നാണ് ചന്ദ്രലേഖ ഈ പാട്ട് പാടിത്തീര്‍ത്തത്. അവരറിയാതെ ഭര്‍ത്താവിന്റെ അനുജന്‍ അത് കോപ്പി ചെയ്ത് യൂട്യൂബിലിട്ടു. ദാരിദ്രം കൊണ്ട് പഠനവും പരിശീലനവും മുടങ്ങിയ ചന്ദ്രലേഖ വര്‍ഷങ്ങള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ലോകത്തിലൂടെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഭര്‍ത്താവ്.

Loading...

Leave a Reply

Your email address will not be published.

More News