Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:46 pm

Menu

Published on February 16, 2014 at 1:12 pm

അനന്തപുരി ഭക്തി ലഹരിയില്‍ ; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

ananthapuri-bhakthi-lahariyil-aatukal-pongkalaykk-thudakkamayi

തിരുവനന്തപുരം• ഭക്തിസാന്ദ്റമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു തുടക്കമായി. ഇന്നു രാവിലെ 9.45നു ശുദ്ധ പുണ് യാഹത്തോ ടെ ചടങ്ങുകള്‍ ആരംഭിച്ചു . 10.30ന് അടുപ്പുവെട്ട്. തന്ത്രി ചേന്നാസ് ദിനേശന്‍ നന്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്നു കൈവിളക്കില്‍ ദീപം തെളിച്ചു മേല്‍ശാന്തി എന്‍. നീലകണ്ഠന്‍ നന്പൂതിരിക്കു കൈമാറി . ദേവിക്കുള്ള നൈവേദ്യം തയാറാക്കുന്ന ചെറിയ തിടപ്പള്ളിയിലും ശേഷം വലിയ തിടപ്പള്ളിയിലും കത്തിച്ചശേഷം ആ ദീപം സഹശാന്തിമാരായ ഈശ്വരന്‍ നന്പൂതിരി, കേശവന്‍ നന്പൂതിരി എന്നിവര്‍ക്കു കൈമാറുകയും ഇതു പണ്ടാരയടുപ്പില്‍ കത്തിക്കുകയും ചെയ്തു .ആറ്റുകാല്‍ ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേയ്ക്ക് ശ്രീകോവിലില്‍ നിന്നുള്ള അഗ്നി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്കു തുടക്കമായത്. മേല്‍ശാന്തി നീലകണ്ഠന്‍ നന്പൂതിരിണ് അഗ്നി പകര്‍ന്നത്. തുടര്‍ന്ന് നഗരത്തിലെ ലക്ഷക്കണക്കിന് അടുപ്പുകളിലും തീയെരിഞ്ഞുതുടങ്ങി.
ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയ്ക്ക് ശേഷം ഭണ്ഡാര അടുപ്പിലെ പൊങ്കാല സഹമേല്‍ശാന്തി ഈശ്വരന്‍ നമ്ബൂതിരി നിവേദിക്കും. ഇതിന് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യജലവുമായി മുന്നൂറ്റമ്ബതോളം ശാന്തിക്കാര്‍, വിവിധ സ്ഥലങ്ങളിലായി ഇട്ട പൊങ്കാല നിവേദിക്കും. പൊങ്കാല നിവേദ്യത്തിന് ശേഷം ദീപാരാധനയും ശീവേലിയും കഴിഞ്ഞശേഷം നടയടയ്ക്കും. അല്പസമയത്തിന് ശേഷം വീണ്ടും തുറക്കുന്ന നട തിങ്കളാഴ്ച ഉച്ചവരെ തുറന്നിരിക്കും

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News