Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 12:55 am

Menu

Published on March 6, 2015 at 3:48 pm

അനന്യയുടെ കല്യാണിസം ഇന്ന് തിയേറ്ററുകളിൽ….!

ananya-in-kalyanisam-movie-releasing-today

കൈലാഷും അനന്യയും താരജോഡികളായെത്തുന്ന ചിത്രം കല്യാണിസം ഇന്ന് തിയേറ്ററുകളിലെത്തുന്നു.പേര് പോലെ തന്നെ ശക്തമായ ഒരു സ്ത്രീ പക്ഷ ചിത്രമാണിത്. കല്യാണിസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കല്യാണി എന്ന വീട്ടമ്മയുടെ റോളിലാണ് അനന്യയെത്തുന്നത്. നവാഗതനായ അനുറാമാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പരിപൂര്‍ണമായും ദുബൈ (യു എ ഇ)യില്‍ ചിത്രീകരിച്ച ആദ്യത്തെ നായികാ പ്രാധാന്യമുള്ള ചിത്രം എന്ന ഒരു പ്രത്യേകതയും കല്യാണിസത്തിനുണ്ട്. മുകേഷ്, കൈലാഷ്, ആദില്‍ ഇബ്രാഹിം, ഋഷി പ്രകാശ്, ഷാനില്‍ നാസ്സര്‍, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Ananya in Kalyanisam Movie releasing today1

ബ്ലേഡ് മാഫിയയുടെ പിടിയില്‍പെട്ട് വിദേശത്ത് കുടുങ്ങിപ്പോകുന്ന ഒരു കുടുംബത്തിന്റെയും അതില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങുന്ന ഒരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയുടെ കൗശലങ്ങളുടെയും കഥയാണ് കല്യാണിസം എന്ന ഈ ചിത്രം പറയുന്നത്. ഫോര്‍ ഫിലിംസിന്റെ ബാനറില്‍ പ്രബീഷ്, അഭിലാഷ്, മല്ലയ്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു വിഷയയമാണ് ചിത്രത്തിന്റെ പ്രമേയം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News