Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
“റ്റു നൂര്‍ വിത്ത് ലൌ”ഏന്ന ചിത്രത്തിലൂടെ ആന്‍ഡ്രിയ വീണ്ടും മലയാളത്തില്‍ ഏത്തുന്നു ഏന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത് ആസിഫ് അലിയാണ് നേരത്തെ നിത്യാമേനോന്‍ ആണ് നായിക വേഷം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ പ്രധാന വേഷത്തിലെത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്..
അന്നയും റസൂലും ഏന്ന ചിത്രത്തില്‍ അന്ന ഏന്ന കഥാപാത്രം ചെയ്യ്തുകൊണ്ട് ആന്‍ഡ്രിയ ഏന്ന ആങ്ക്ലോ ഇന്ത്യന്‍ പെണ്‍കൊടി നടന്നുകയറിയത് മലയാളികളുടെ മനസിലോട്ടാണ്.ആ ചിത്രത്തിലൂടെ മലയാളികള്‍ മാത്രമല്ല ആ ചിത്രത്തിലെ നായകനായ ഫഹദും ആന്‍ഡ്രിയയുടെ ഒരു ആരാധകനായി മാറി പോയി. താനും ആന്‍ഡ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നതില്‍ വരെ ഏത്തി കാര്യങ്ങള്‍. ഫഹദ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്ത ആയിരുന്നു. ഏന്നാല്‍ ഫഹദിനും മലയാളികള്‍ക്കും വിഷമമാകുന്ന പ്രസ്താവനയാണ് അതിനുപിന്നാലെ ആന്‍ഡ്രിയ നടത്തിയത് ഇനി ഫഹദിനോപ്പം അഭിനയിക്കില്ല, മാത്രവുമല്ല ഫഹദ് പറഞ്ഞത് ശുദ്ധകളവാണെന്നും പറഞ്ഞു. കൂടാതെ ഫഹദ് നായകനായ ഒരു ചിത്രത്തില്‍ നിന്നും അവസാന നിമിഷം പിന്മാറുകയും ചെയ്യ്തു ആന്‍ഡ്രിയ.
ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടമായ ആന്‍ഡ്രിയ നിര്‍മ്മാതാക്കളോട് ഒരേയൊരു ആവശ്യം മാത്രമാണ് ഉന്നയിച്ചത്. നായകന്‍ ഫഹദ് ആകാന്‍ പാടില്ല ഏന്നാല്‍ ആസിഫ് അലിയാണ് നായകസ്ഥാനത്ത് ഏന്നറിഞ്ഞ താരം സമ്മതം മൂളുകയായിരുന്നു.മലബാറിലെ സംസ്‌കാരത്തിന്റെയും സംഗീതത്തിന്റെയും ഭക്ഷണത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു പ്രണയകഥയായിരിക്കും “റ്റു നൂര്‍ വിത്ത് ലൌ”.
Leave a Reply