Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on September 1, 2013 at 11:35 am

രഹസ്യവിവാഹം ചെയ്തതു കാരണം അഞ്ജലി ഒളിവില്‍?

anjali-again-disappeared

വളര്‍ത്തമ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപ്രത്യക്ഷയായ അഞ്ജലി പിന്നീട് വെള്ളിത്തിരയിൽ പ്രത്യക്ഷ ആവുകയായിരുന്നു.പിന്നീട് സംഭവം പൊലീസ് കേസാവുകയും വലിയ വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ താനെവിടെയും പോയിട്ടില്ലെന്നും പറഞ്ഞ് നടി പൊലീസ് സ്റ്റേഷനില്‍ ഹജരായി. പിന്നീട് വളര്‍ത്തമ്മയുടെ അടുത്തേയ്ക്ക് തന്നെ എത്തുകയും ചെയ്തു.

ഇപ്പോൾ ഇതാ അഞ്ജലി പിന്നെയും അപ്രത്യക്ഷയായിരിക്കുന്നു. ആന്ധ്രക്കാരനായ ഒരു നിര്‍മ്മാതാവിനെ അഞ്ജലി വളരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും ഹൈദരാബാദില്‍ എവിടെയോ രണ്ടുപേരും ഒന്നിച്ച് താമസിക്കുന്നുണ്ടെന്നുമാണ് സിനിമാ ലോകത്ത് പരക്കുന്ന വാര്‍ത്തകള്‍. കാര്യം എന്തായാലും കുടുങ്ങിയിരിക്കുന്നത് അഞ്ജലി അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ്. പല ചിത്രങ്ങളും ഡബ്ബിങ് ജോലികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News