Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : രണ്ടാം വരവിലൂടെ പ്രേക്ഷകമനസ്സിൽ ഇടം കണ്ടെത്തിയ യുവനായകരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയയും തകര്‍ത്തഭിനയിച്ച ചിത്രം ‘അന്നയും റസൂലും’ ബോക്സ്ഓഫീസിലും നല്ല പ്രകടനം കാഴ്ചവെച്ചു. വ്യത്യസ്തമായ അവതരണ രീതികൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു അന്നയും റസൂലും.അതുകൊണ്ടുതന്നെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് വാര്‍ത്ത .തമിഴിലെ മുന്‍നിര നിര്‍മ്മാതാവായ ഉദയനിധി സ്റ്റാലിന്റെ നിര്‍മ്മാണക്കമ്പനിയാണ് അന്നയും റസൂലും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.തമിഴിലും അന്നയായി ആന്‍ഡ്രിയ തന്നെ അഭിനയിക്കുമ്പോള്‍ റസൂല്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.അതേസമയം തമിഴിലും ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കാനുള്ള നീക്കം ഉണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.പക്ഷേ താന്‍ ഇനി ഫഹദിനൊപ്പം അഭിനയിക്കില്ലെന്ന് ആന്‍ഡ്രിയ വ്യക്തമാക്കി.കാരണം അന്നയും റസൂലും ഷൂട്ടിംഗിനിടെ ഫഹദിന് ആന്‍ഡ്രിയയോട് പ്രണയം തോന്നുകയും പിന്നീട് ഇത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതും മറ്റും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ തമിഴിലെ തന്നെ മുന്‍നിര നായകന്മാര്‍ ആരെങ്കിലും റസൂലിന്റെ വേഷത്തിലേയ്ക്ക് തിരഞ്ഞെടുക്കാനാണ് സാധ്യത .
Leave a Reply