Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ന്യൂജനറേഷന്‍ സിനിമകള്‍ വെറും തട്ടിപ്പാണെന്ന രൂക്ഷ വിമര്‍ശനവുമായി യുവനടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്.വിദേശ ചിത്രങ്ങള്‍ അതേപടി അനുകരിച്ച് തയ്യാറാക്കുന്നതാണ് ഇന്നത്തെ സിനിമകള്‍ എന്നാണ് അനൂപ് ചന്ദ്രൻറെ വിമര്‍ശനം.പുതിയ കുറെ സംവിധായകരും താരങ്ങളും ചേര്‍ന്നു നടത്തുന്ന തട്ടിപ്പ് മാത്രമാണ് ന്യൂജനറേഷന്‍ സിനിമ എന്നു പറയുന്നത്.ഓരോ സിനിമയും ഓരോ തലമുറയുടെ ഭാഗമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പിറങ്ങിയ ചെമ്മീന്‍, സ്വയംവരമെല്ലാം അന്നത്തെ കാലത്തെ ന്യൂജനറേഷന്‍ ചിത്രങ്ങളായിരുന്നു.നിലവില്‍ മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമ എന്ന സങ്കല്‌പത്തോട് തന്നെ തനിക്ക് വിയോജിപ്പാണെന്ന് അനൂപ് പറഞ്ഞു.വിദേശ ചിത്രങ്ങളെ മോഷ്ടിച്ച് മലയാളമാക്കി കുറെ ചിത്രങ്ങള്‍ കൊണ്ടുവന്നിട്ട് ന്യൂജനറേഷന്‍ സിനിമ എന്നുവിളിച്ച് കൂവിയാല്‍ വിവരമുള്ളവര്‍ അംഗീകരിക്കാന്‍ പോകുന്നില്ല.ഇത്തരം ചിത്രങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടാവില്ലെന്നും അനൂപ് പറഞ്ഞു.
Leave a Reply