Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററുകളിൽ ഇപ്പോൾ നിറഞ്ഞ സദസ്സോടെ കളിച്ചു കൊണ്ടിരിക്കുന്ന ‘ആൻഗ്രി ബേബീസി’ൻറെ സെറ്റിൽ വെച്ച് തുടങ്ങിയതാണ് അനൂപ് മേനോനെയും ഭാവനയെയും ചേർത്തുള്ള ഗോസിപ്പുകൾ. ഇത്തരത്തിലൊരു ഗോസിപ്പ് ഉണ്ടാകാൻ കാരണമായ സംഭവത്തെ കുറിച്ച് ഒരു ഓണ്‍ലൈൻ അഭിമുഖത്തിൽ ചിത്രത്തിൻറെ സംവിധായകൻ സജി സുരേന്ദ്രൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ചിത്രത്തിലെ ഒരു സീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കാണാതെ വളരെ പ്രയാസപ്പെട്ട് എടുക്കുകയായിരുന്നു.ഈ സമയം മലയാളികളായ ചിലർ അനൂപിനെയും ഭാവനയെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വന്ന് എന്താ നിങ്ങളിവിടെ എന്ന് ചോദിച്ചു.അപ്പോൾ അനൂപ് മേനോൻ അവരോട് ഞാനും ഭാവനയും പ്രേമത്തിലാണെന്നും നാട്ടിൽ നിന്ന് ഒളിച്ചോടി ഇവിടെ എത്തിയതാണെന്നും പറഞ്ഞു.അപ്പോൾ അവർ പറഞ്ഞു ട്രിവാൻഡ്രം ലോഡ്ജ് കണ്ടപ്പഴേ നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു എന്ന്.ഇത് കേട്ട ഉടൻ തന്നെ സജി സുരേന്ദ്രൻ അനൂപിനോട് ഈ വാർത്ത ഉടൻ തന്നെ സോഷ്യൽ മീഡിയയിലും ചാനൽ പ്രോമോയായും കാണിക്കുമെന്ന് പറഞ്ഞിരുന്നു.അത് സത്യമാവുകയും ചെയ്തു. എന്നാൽ അനൂപും ഭാവനയും ഇതത്ര കാര്യമാക്കിയില്ല. എന്തായാലും ബംഗ്ലൂർ ഡേയ്സ്, ഹൗ ഓൾഡ് ആർ യു എന്നീ വൻ ചിത്രങ്ങൾ തിയേറ്റർ നിറഞ്ഞ് കളിക്കുമ്പോൾ ഈ പ്രതിസന്ധികളെ തരണം ചെയ്താണ്’ആൻഗ്രി ബേബീസ്’ എത്തിയിരിക്കുന്നത്.
Leave a Reply