Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ താരങ്ങള്‍ക്കുള്ള സ്റ്റാര്‍ഡം പദവിയെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നത് ഇങ്ങനെ. സ്റ്റാര്‍ഡം ഒക്കെ ഇനി കുറച്ച് കാലം മാത്രമേ ഉണ്ടാകുകയുള്ളൂ. കുറച്ചു കൂടെ കഴിഞ്ഞാല്‍ സിനിമ അഭിനേതാക്കളെ കേന്ദ്രീകരിച്ചത് എന്നത് മാറും, പകരം കഥയ്ക്കായിരിക്കും പ്രധാന്യം. പക്ഷെ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് വിലയുണ്ട്.അടുത്ത 30 വര്‍ഷം പൃഥ്വിരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമായായിരിക്കും മലയാള സിനിമ വാഴുന്നത്.
ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, എല്ലാ ഇന്റസ്ട്രിയിലും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും പദവിയുമുണ്ട്. അവരെ അടിസ്ഥാനമാക്കിയാണ് സിനിമകള്‍ ഇറങ്ങുന്നത്. ഈ സ്റ്റാര്‍ഡം പദവികള്‍ക്ക് അധികം ആയുസില്ലെന്നും, അധികം താമസിയാതെ അത് മാറുമെന്നും അനൂപ് പറയുന്നു. നല്ല സിനിമകളെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. താരപദവി വിട്ട്, മൂല്യമുള്ള സിനിമകള്‍ക്കായിരിക്കും ഇനി സ്വീകാര്യത. പൃഥ്വിരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമൊക്കെ ഇപ്പോള്‍ അവരുടെ കംഫര്‍ട്ടബിള്‍ സ്ഥാനത്താണെന്നും ആരോഗ്യപരമായ മത്സരമാണ് ഇവിടെ നടക്കുന്നതെന്നും അനൂപ് പറയുന്നു. ഇവര്‍ മൂവരും തന്നെയാണ് മലയാള സിനിമയുടെ ഭാവിയെന്നും അടുത്ത 30 വര്‍ഷം ഇവര്‍ക്കുള്ളതാണെന്നും അനൂപ് മേനോന്‍ പറയുന്നു.
Leave a Reply