Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദേശീയ ചലചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംവിധായകന്‍ വിശാല്‍ ഭരദ്വാജിൻറെ ഹൈദറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സൂപ്പര്‍താരം അനുപംഖേര്‍ രംഗത്ത്. കാശ്മീരി പണ്ഡിറ്റുകളുടെ പുണ്യക്ഷേത്രമായ മാര്‍ത്താണ്ഡ ക്ഷേത്രത്തിനെ തിന്മയുടെ പ്രതീകമായാണ് സിനിമയില്‍ ചിത്രീകരിച്ചതെന്ന് അനുപംഖേർ പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളെ മോശമായി ചിത്രീകരിച്ചശേഷം അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന വിശാല്‍ ഭരദ്വാജിന്റെ പ്രസ്താവന തട്ടിപ്പാണെന്നാണ് അനുപംഖേര്‍ പറയുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ പുണ്യക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിയെന്ന് പറഞ്ഞ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെതന്നെ ഹൈദറിനെതിരെ കാശ്മീര്‍ പണ്ഡിറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊറിയോഗ്രാഫി, ഗായകന്‍, കോസ്റ്റിയൂം ഡിസൈന്‍, സംവിധാനം, സംഭാഷണ രചന എന്നിങ്ങനെ അഞ്ചു പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
Leave a Reply