Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:08 am

Menu

Published on November 17, 2016 at 4:05 pm

എല്ലാവരും എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യത്തെ കുറിച്ചാണ്…അനുപമ

anupama-parameswaran-about-film-career

2015ല്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിലൂടെ സിനിമയില്‍ മേരിയായെത്തിയ അനുപമയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. നാഗചൈതന്യ, ധനുഷ് എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച അനുപമ ഇപ്പോള്‍ ദുല്‍ഖര്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘ജോമോന്റെ സുവിശേഷ’ത്തില്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ അനുപമ പറയുന്നത് തന്നോട് എല്ലാവരും ചോദിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ്.

കാണുന്നവരെല്ലാം തന്റെ മുടിയെ കുറിച്ചാണ് എപ്പോഴും ചോദിക്കുന്നത്. അത് പാരമ്പര്യമാണെന്നും അതിന് വേണ്ടി താന്‍ പ്രത്യേക കെയറിംഗ് ഒന്നും ചെയ്യില്ലന്നും അനുപമ പറയുന്നു. താനൊരു ഭക്ഷണ പ്രിയയാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ഫിഷ് കറിയും ബിരിയാണിയും തനിക്ക് ഇഷ്ടമാണെന്നും അനുപമ പറഞ്ഞു.

ജോമോന്റെ സുവിശേഷത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജോമോനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. കാതറിന്‍ എന്ന നായിക കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ആദ്യമായാണ് സത്യന്‍ അന്തിക്കാടിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ സിനിമ ചെയ്യുന്നത്. ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്.

വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണാ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News