Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:40 am

Menu

Published on September 23, 2016 at 12:37 pm

പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100 , ബില്‍ കണ്ട അനുശ്രീ ഞെട്ടിപ്പോയി

anusree-shocked-when-he-gets-a-hotel-bill

രണ്ട് പഫ്‌സും ഒരു കട്ടന്‍ കാപ്പിയും ചായയും കഴിച്ച് കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയ നായിക അനുശ്രീ.പഫ്സ് രണ്ടിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ.തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്‌റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോഴാണ് താരത്തിന് ഈ ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായത്.അനുശ്രീ ഫെയ്‌സ്ബുക്കില്‍ ബില്ലിന്റെ ഫോട്ടോ സഹിതം എഴുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്‌റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് അനുശ്രീ എഴുതിയിരിക്കുന്നത്.അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News