Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമകള്‍ പോലെ മലായാളികൾ ഏറെ ഇഷ്ടപ്പെട്ട തമിഴ് സിനിമകളായിരുന്നു അരവിന്ദ് സ്വാമി നായകനായെത്തിയ റോജ, ബോംബെ എന്നിവ. വർഷങ്ങൾക്ക് മുമ്പ് ഡാഡി,ദേവരാഗം എന്നീ മലയാള ചിത്രങ്ങളിലും അരവിന്ദ് സ്വാമി തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചു വരുന്നു. അതും മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരുടെ നായകനായാണ് അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ഉര്‍വശിയും രേവതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അരവിന്ദ് സ്വാമി നായകനായെത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.അരവിന്ദ് സ്വാമിയുടെ അവസാനം പുറത്ത് വന്ന ചിത്രം വണ്‍ ബൈ ടു ആണ്.
Leave a Reply