Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: ജറുസലേമിലെ വിലാപമതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഉളി കണ്ടെത്തി.ഏകദേശം 2,000 വര്‍ഷം പഴക്കമുള്ള ഉളിയാണിത്.പുരാവസ്തു ശാസ്ത്രജ്ഞരാണ് വിലാപമതിലിന്റെ താഴ്ഭാഗത്ത് നിന്ന് ലോഹത്തില്‍ നിര്‍മ്മിച്ച ഉളി കണ്ടെത്തിയത്. ഇത് മതില്‍ നിര്‍മ്മിക്കാനായി കല്‍പ്പണിക്കാര്‍ ഉപയോഗിച്ചതാകാം എന്നാണ് പുരാവസ്തു വകുപ്പിന്റെ നിഗമനം.ഏലി ഷുക്രോണ്‍ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് മതിലിന്റെ താഴ്ഭാഗത്ത് ഖനനം ചെയ്തപ്പോഴാണ് ഉളി കണ്ടെത്തിയത്. ഉളി ലഭിച്ച വാര്‍ത്ത ഇസ്രായേല്‍ പുരാവസ്തു വകുപ്പ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഉളിയെക്കുറിച്ചുള്ള നീണ്ട പഠനത്തിനൊടുവിലാണ് ഉളി വിലാപമതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതാകാം എന്ന നിഗമനത്തില്‍ എത്തിയത്.റോമന്‍ വാള്‍, സ്വര്‍ണ്ണ മണി, പാത്രങ്ങള്‍ തുടങ്ങി നിരവധി പുരാവസ്തുക്കള്‍ വിലാപമതിലിന്റെ സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. 19 വര്‍ഷമായി വിലാപമതിലുമായി ബന്ധപ്പെട്ടു വിവിധ ഖനനങ്ങള്‍ നടന്നുവരികയാണ്. യഹൂദ മതവിശ്വാസികളുടെ പുണ്യസ്ഥലമാണ് വിലാപമതില്‍. മതിലില്‍ തലതല്ലികരയുകയാണ് ഇവിടുത്തെ ആചാരം.
Leave a Reply