Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മകളെ എക്സ്ചേഞ്ച് ചെയ്ത് അമ്മ ഫ്രിഡ്ജ് വാങ്ങി. പാബ്ല സെസറീന മന്‍സോന്‍ അല്‍ഡാനയെന്ന മുപ്പത്‌വയസുകാരിയാണ് 11 വയസ്സുള്ള മകളെ അയല്‍വാസിയുടെ വീട്ടുപകരണങ്ങളുമായി എക്സ്ചേഞ്ച് ചെയ്തത്. ഈ സംഭവം അരങ്ങേറിയത് അര്‍ജന്റീനയിലാണ് .കുട്ടിയെ വാങ്ങിയ അയല്‍വാസി കുട്ടിയെ ഒരു കമ്പനിയില്‍ ജോലിക്ക് വിടുകയായിരുന്നു . ബ്യൂനസ് അയേഴ്സിലെ ഒരു അനധികൃത അലൂമിനിയം ഫാക്ടറിയില്‍ മറ്റ് അഞ്ച് കുട്ടികളോടൊപ്പം ജോലി ചെയ്തിരുന്ന കുട്ടിയെ പൊലീസ് റെയ്ഡ് നടത്തിയപ്പോളായിരുന്നു രക്ഷപ്പെടുത്തിയത്.ബാലവേലയുടെ പേരില്‍ ഫാക്ടറി ഉടമകളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. കൂടാതെ പെണ്‍കുട്ടിക്ക് ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വാങ്ങിയ അയല്‍ക്കാരന്‍ ഒളിവിലാണ്. .
Leave a Reply