Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:52 am

Menu

Published on April 9, 2018 at 2:23 pm

പെട്ടെന്ന് ദേഷ്യം പിടിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിച്ചോളൂ….!!!

arguing-each-other-reasons-diseases

ദേഷ്യം വരാത്തവരായി ആരും തന്നെയുണ്ടാകില്ല. ചിലയാളുകൾ എപ്പോഴും ദേഷ്യം പിടിക്കുന്നവരായിരിക്കും. ഇവർ ദേഷ്യം നിയന്ത്രിക്കണമെന്ന് എത്ര തന്നെ വിചാരിച്ചാലും ചിലപ്പോൾ അതിന് സാധിക്കാറില്ല. ദേഷ്യം വരുന്നത് സാധാരണമാണ്. എന്നാൽ അമിതമായ ദേഷ്യം വരുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ട, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇവയെല്ലാം ദേഷ്യത്തിന് കാരണമാകാറുണ്ട്. നിയന്ത്രിക്കാൻ കഴിയാത്തത്ര ദേഷ്യം വരുന്നത് ഒരു തരത്തിലുള്ള മാനസിക രോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ദേഷ്യം അമിതമായാൽ അത് നിങ്ങളുടെ ചിന്തകളെയും സ്വപനങ്ങളെയും ഇല്ലാതാക്കും. അതിനാൽ പെട്ടെന്ന് തന്നെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ചികിത്സിക്കാതെ ഈ രോഗം മാറ്റാൻ സാധ്യമല്ല. മെഡിറ്റേഷൻ,യോഗ എന്നിവയിലൂടെ ദേഷ്യത്തെ നിയന്ത്രിക്കാൻ സാധിക്കും. മാനസികമായി വളരെ ദുർബലരാണ് അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ. ഇവരിൽ ആത്മഹത്യാപ്രവണത കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായ ദേഷ്യം രക്തസമ്മർദ്ദം കൂട്ടുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഇവ സ്‌ട്രോക്കിന് വരെ കാരണമാവുകയും ചെയ്യും.

പെട്ടെന്ന് ദേഷ്യം വരുന്ന ആളുകൾ അവരുടെ അടുത്ത സുഹൃത്തുക്കളോടും പങ്കാളിയോടും ഇക്കാര്യം ആദ്യമേ പറയണം. അപ്പോൾ അവർക്ക് എളുപ്പത്തിൽ നിങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കും. ഒരു നിശ്ചിത പ്രായത്തിനുള്ളിൽ അമിത കോപം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് ജീവിതകാലം മുഴുവൻ വിഷാദത്തിന് അടിമപ്പെടേണ്ടി വരും. അമിതമായ ദേഷ്യം ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി കുറവായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News