Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:58 am

Menu

Published on April 25, 2013 at 5:00 am

ഔറംഗസേബില്‍ അര്‍ജുന്‍ കപൂര്‍ ഡബിള്‍ റോളില്‍

arjunkapoor-double-role-auarangzeb

യഷ് രാജ് ഫിലിംസിന്റെ ‘ഔറംഗസേബി’ല്‍ നായകന്‍ അര്‍ജുന്‍ കപൂര്‍ ഡബിള്‍ റോളില്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ഇരട്ട ഗെറ്റപ്പിലുള്ള അര്‍ജുന്റെ ചിത്രമാണുള്ളത്. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം പൃഥ്വിരാജും സുപ്രധാനവേഷത്തിലുണ്ട്.ആദ്യചിത്രമായ ‘ഇഷക്സാദെ’യുടെ വന്‍ വിജയത്തിനുശേഷമുള്ള അര്‍ജുന്‍ കപൂറിന്റെ ‘ഔറംഗസേബി’നെ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അര്‍ജുന്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രം ‘ഗുണ്ടെ’ ഉടന്‍ റിലീസാകാനിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ് എന്നിവരാണ് ഇതിലെ താരങ്ങള്‍.
നിര്‍മാതാവും അനില്‍ കപൂറിന്റെ സഹോദരനുമായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍.
രണ്ടു കുടുംബങ്ങളും രണ്ടും ഗ്യാങ്ങുകളും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ട സംഘര്‍ഷങ്ങളുടെ കഥയാണ് ഔറംഗസേബ് പറയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷത്തെക്കുറിച്ചുള്ള സൂചനകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1978ല്‍ പുറത്തിറങ്ങിയ ‘ത്രിശൂല്‍’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ‘ഔറംഗസേബ്’.
മുന്‍കാല നായിക സല്‍മാ അഗായുടെ മകള്‍ സാഷാ അഗായാണ് ചിത്രത്തില്‍ അര്‍ജുന്റെ നായിക. സ്വര ഭാസ്കര്‍ പൃഥ്വിരാജിന്റെ നായികയാകും.മെയ് 17ന് ചിത്രം റിലീസാകും.

Loading...

Leave a Reply

Your email address will not be published.

More News